കളിയല്ല നീന്തൽ; ഒരു മണിക്കൂർ നീന്തിയാൽ എരിയും 432 കാലറി
കായിക മത്സരങ്ങളുടെ ലോക മഹോത്സവം പാരിസിൽ തകർത്താടുകയാണ്. കായിക താരമായില്ലെങ്കിലും ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങൾ ഓരോ കായിക ഇനങ്ങളും നൽകുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കടുതൽ ഊർജത്തോടെ ഓരോ ദിവസവും മുന്നോട്ടുപോകാനും കായിക വ്യായാമങ്ങൾ സഹായിക്കും. ശരീരം ബാഡ് ആക്കേണ്ട;
കായിക മത്സരങ്ങളുടെ ലോക മഹോത്സവം പാരിസിൽ തകർത്താടുകയാണ്. കായിക താരമായില്ലെങ്കിലും ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങൾ ഓരോ കായിക ഇനങ്ങളും നൽകുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കടുതൽ ഊർജത്തോടെ ഓരോ ദിവസവും മുന്നോട്ടുപോകാനും കായിക വ്യായാമങ്ങൾ സഹായിക്കും. ശരീരം ബാഡ് ആക്കേണ്ട;
കായിക മത്സരങ്ങളുടെ ലോക മഹോത്സവം പാരിസിൽ തകർത്താടുകയാണ്. കായിക താരമായില്ലെങ്കിലും ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങൾ ഓരോ കായിക ഇനങ്ങളും നൽകുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കടുതൽ ഊർജത്തോടെ ഓരോ ദിവസവും മുന്നോട്ടുപോകാനും കായിക വ്യായാമങ്ങൾ സഹായിക്കും. ശരീരം ബാഡ് ആക്കേണ്ട;
കായിക മത്സരങ്ങളുടെ ലോക മഹോത്സവം പാരിസിൽ തകർത്താടുകയാണ്. കായിക താരമായില്ലെങ്കിലും ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങൾ ഓരോ കായിക ഇനങ്ങളും നൽകുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കടുതൽ ഊർജത്തോടെ ഓരോ ദിവസവും മുന്നോട്ടുപോകാനും കായിക വ്യായാമങ്ങൾ സഹായിക്കും.
ശരീരം ബാഡ് ആക്കേണ്ട; ബാഡ്മിന്റനുണ്ട്
ഷട്ടിൽ ബാഡ്മിന്റൻ ഏതൊരു ചെറിയ സ്ഥലത്തും കളിക്കാൻ സാധിക്കും. ഇപ്പോൾ ഒട്ടേറെ ഷട്ടിൽ കോർട്ടുകൾ എല്ലാ സ്ഥലത്തുമുണ്ട്.
∙ ഹൃദയാരോഗ്യം: മുഴുവൻ ശരീരവും ഉൾപ്പെടുത്തിയുള്ള ഇനമായതിനാൽ ശരീരത്തിലെ രക്തയോട്ടം വർധിക്കുന്നു. കൂടുതൽ ഓക്സിജൻ ശരീരത്തിലേക്ക് എത്തുന്നു. ഇതു വഴി ഹൃദയാരോഗ്യവും വർധിക്കുന്നു.
∙ എല്ലുകൾ: കോർട്ടിലൂടെ ഓടിയുള്ള മത്സരമായതിനാൽ എല്ലുകളുടെ ശക്തിയും ആരോഗ്യവും വർധിക്കും. നട്ടെല്ല് സ്ട്രെച്ച് ചെയ്യുന്നതിനാൽ നടുവേദന അടക്കമുള്ള പ്രശ്നങ്ങളിൽനിന്നു രക്ഷനേടാം. അതിവേഗത്തിൽ ഓടുക, ഭാരമുയർത്തുക തുടങ്ങിയ പേശീബല വ്യായാമങ്ങൾക്കു (അനെയ്റോബിക്) തുല്യമാണ് ഷട്ടിലിലെ നീക്കങ്ങൾ.
∙ ശ്വാസകോശം: വളരെ വേഗത്തിലുള്ള നീക്കമായതിനാൽ ശ്വാസഗതിയും വർധിക്കും. കൂടുതൽ ശ്വാസം എടുക്കുന്നതിനാൽ ശ്വാസകോശത്തിനും വ്യായാമം ലഭിക്കും.
∙ ഏകാഗ്രത: വളരെ സൂക്ഷ്മമായി എതിരാളിയെ നിരീക്ഷിച്ചാണ് ഓരോ നീക്കങ്ങളും. ഇതു വഴി ഏകാഗ്രത വർധിക്കും. ഏകാഗ്രത വർധിക്കുന്നതു പഠനത്തിലും ജോലിയിലും അടക്കം ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും പ്രയോജനം ലഭിക്കും. മാനസികാരോഗ്യവും വർധിക്കും. റിഫ്ലക്സ് ആക്‌ഷനും വർധിക്കുന്നു.
∙ സാധാരണ ഗതിയിൽ ഒരു മണിക്കൂർ ഷട്ടിൽ കളിക്കുമ്പോൾ ശരാശരി 300 കാലറി കത്തിത്തീരുമെന്നാണു വിവിധ ആരോഗ്യ സൂചികകളിലെ കണക്ക്.
ഫുൾ പാക്കേജാണ് ഫുട്ബോൾ
ഓട്ടവും ചാട്ടവും മറിച്ചിലുകളും അടക്കം ഫുൾപാക്കേജ് ആണു ഫുട്ബോൾ. ഒട്ടേറെ ടർഫുകൾ വന്നതോടെ കൂടുതൽ മികവോടെ ഫുട്ബോൾ പ്രാക്ടീസും സാധ്യമാകുന്നു.
∙ ഫുൾബോഡി ഫുട്ബോൾ: കളിക്കളത്തിൽ ഒരു പ്രത്യേക ദിശയിലല്ലാതെ വ്യത്യസ്ത തലത്തിൽ വ്യത്യസ്ത വേഗത്തിൽ ഓടുന്നതു രക്തചംക്രമണം വർധിപ്പിക്കുന്നു. 8– 11 കിലോമീറ്ററെങ്കിലും ഒരു മത്സരത്തിനിടെ ഫുട്ബോൾ താരം ഓടുന്നുണ്ടെന്നാണു കണക്ക്. ശരീരത്തിലെ കൊഴുപ്പ് പരമാവധി കത്തിത്തീരാൻ ഇത്തരത്തിലുള്ള വ്യായാമങ്ങൾ സഹായിക്കും.
∙ എയ്റോബിക് വ്യായാമം: ശ്വസന സംവിധാനത്തെ കരുത്തുറ്റതാക്കാനുള്ള എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്ന ഫലമാണ് ഫുട്ബോൾ കളിക്കുമ്പോൾ ലഭിക്കുക.
∙ പേശികൾ, എല്ലുകൾ: വേഗത്തിൽ ഓടുന്നതും ഓടുന്ന ദിശ വേഗത്തിൽ മാറ്റുന്നതും പ്രധാന പേശികൾക്കു ശക്തി വർധിപ്പിക്കാനുള്ള വ്യായാമമാണ്. ആവർത്തിച്ചുള്ള ഓട്ടവും മറ്റും എല്ലുകൾക്കു കൂടുതൽ ലോഡ് നൽകും. 2015ൽ യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ നടത്തിയ പഠനത്തിൽ, 12 ആഴ്ച ഫുട്ബോൾ പരിശീലനത്തിനായി ചെലവഴിച്ചവരുടെ ശരീരത്തിൽ ഓക്സിജൻ പ്രോസസ് 10 മുതൽ 15 ശതമാനം വരെ വർധിച്ചതായി കണ്ടെത്തി.
∙ കൈകാലുകൾ: പന്തടക്കിയുള്ള ഓട്ടം കാലിനു വ്യായാമം നൽകുന്നു. ഓട്ടത്തിനിടയിൽ കൈകൾക്കു മൂവ്മെന്റ് വരുന്നത് മൊബിലിറ്റി എക്സർസൈസ് നൽകുന്നതിനു തുല്യമാണ്. ത്രോ ഇൻ അടക്കമുള്ള മത്സരത്തിലെ നീക്കങ്ങളും കൈകൾക്കു പരമാവധി സ്ട്രെച്ച് നൽകുന്നു.
∙ ശിരസ്സ്: ഓട്ടത്തിനിടയിൽ എതിരാളികളുടെ നീക്കവും സ്വന്തം ടീമംഗങ്ങളുടെ സ്ഥാനവുമെല്ലാം കണക്കാക്കി ബോൾ പാസ് ചെയ്യുകയും തടുത്തു നിർത്തുകയും വേണം. ബൗദ്ധികമായ വ്യായാമം ഇതിലൂടെ ലഭിക്കും. ഫുട്ബോൾ ഒരു ടീം ഗെയിം ആയതിനാൽ പരസ്പരമുള്ള സഹവർത്തിത്വവും വർധിക്കും.
∙ 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് 90 മിനിറ്റ് ഫുട്ബോൾ കളിക്കുന്നതിലൂടെ 780 കാലറി വരെ കത്തിച്ചു കളയാനാകുമെന്ന് ഹാർവഡ് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു.
മനസ്സിന് ചെസ്
മാനസികമായ സമ്പൂർണ വ്യായാമമാണു ചെസ് നൽകുന്നത്.
∙ ഓർമ, ശ്രദ്ധ തുടങ്ങി തലച്ചോറിന്റെ ആകെ പ്രവർത്തനത്തെ ചെസ് സ്വാധീനിക്കുന്നു. ആസൂത്രണം ചെയ്യുക, പ്രശ്നങ്ങൾ പരിഹരിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കഴിവുകൾ വർധിക്കുന്നു.
∙ ചടുലമായ നീക്കങ്ങൾ ചെസ് ബോർഡിൽ തീർക്കുന്നവർക്ക് ക്രിയാത്മകത വർധിക്കുന്നു. ജയത്തിനൊപ്പം തോൽക്കാൻ പഠിക്കുന്നതും മാനസികമായി കരുത്ത് നൽകും.
∙ പഠനം, ജോലി എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആത്മവിശ്വാസം വർധിപ്പിക്കും.
∙ ചെസ് കളിക്കുന്നത് പക്ഷാഘാതത്തിൽ വേഗം മുക്തി നേടുന്നതിനും ഉപകരിക്കും. അൽസ്ഹൈമേഴ്സ് പോലെയുള്ള രോഗ സാധ്യത ഒഴിവാക്കാനും സാധിക്കും.
കളിയല്ല നീന്തൽ
ശരീരത്തിന് മുഴുവനായി പ്രയോജനപ്പെടുന്നതാണു നീന്തൽ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നത് വഴി ഒരു സമ്പൂർണ വ്യായാമം നൽകുന്നു.
∙ സന്ധികളിൽ ചെലുത്തുന്ന മർദം കുറവായതിനാൽ സന്ധി വേദന ഉള്ളവർക്കും വാതരോഗികൾക്കും നീന്തൽ ഉത്തമമാണ്. ശരീരത്തിന് നല്ല വഴക്കം നൽകുകയും ചെയ്യുന്നു.
∙ ഹൃദയം, ശ്വാസകോശം എന്നിവയ്ക്കു മികച്ച വ്യായാമം നൽകുന്നതു വഴി ഇവയുടെ ആരോഗ്യം വർധിക്കും. സ്വിം ഇംഗ്ലണ്ട് 80,000 പേരിൽ നടത്തിയ പഠനത്തിന് ഒടുവിൽ പുറത്തു വിട്ട റിപ്പോർട്ടിൽ സ്ഥിരമായി നീന്തുന്നവരിൽ ഹൃദയാഘാതം മൂലമുള്ള മരണത്തിന്റെ സാധ്യത 41 ശതമാനം കുറവാണെന്നു കണ്ടെത്തി.
∙ ശരീര ഭാരം നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതു വഴി ജീവിത ശൈലി രോഗങ്ങളോടും ബൈ പറയാം.
∙ നല്ല ഉറക്കം ലഭിക്കും. ഇതു മാനസികമായ പിരിമുറുക്കങ്ങളിൽനിന്നു വിട നൽകും.
∙ 70 കിലോഗ്രാം ഭാരമുള്ള ആൾ ഒരു മണിക്കൂർ സാധാരണ രീതിയിൽ നീന്തിയാൽ 432 കാലറി എരിച്ചു കളയാനാകും. ഒരു മണിക്കൂർ സാധാരണ ഗതിയിൽ ജോഗ് ചെയ്താൽ 266 കാലറി മാത്രമാണ് എരിച്ചു കളയാനാകുക.
ചവിട്ടാം, ആരോഗ്യത്തിലേക്ക്
ആരോഗ്യകരമായ ഒരു ശീലമാണു സൈക്ലിങ്. മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് പരുക്കേൽക്കാൻ സാധ്യത കുറവുള്ള ഒരിനമാണ് സൈക്ലിങ്.
∙ കാലുകളുടെയും വയറിലെയും പേശികൾക്ക് നല്ല വ്യായാമം ഇതു വഴി ലഭിക്കും. പേശികളുടെ ആരോഗ്യം വർധിക്കും.
∙ ഹൃദയം, ശ്വാസകോശം എന്നിവയുടെ ആരോഗ്യവും വർധിക്കുന്നു.
∙ ബാലൻസ് നിലനിർത്താൻ സൈക്ലിങ് വഴി സാധിക്കും.
∙ മാനസിക പിരിമുറുക്കം, ജീവിത ശൈലീ രോഗങ്ങൾ എന്നിവയിൽനിന്നു മോചനം.
∙ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു. അമിത വണ്ണം കുടവയർ എന്നിവ കുറയ്ക്കാം
∙ ഒരു മണിക്കൂർ സാധാരണ ഗതിയിൽ സൈക്കിൾ ചവിട്ടിയാൽ 300 കാലറി കുറയ്ക്കാൻ സാധിക്കുമെന്നാണു വിവിധ പഠനങ്ങൾ പറയുന്നത്.