20 ദിവസം കൊണ്ട് രൂപവും ആരോഗ്യവും അടിമുടി മാറ്റണോ? പരീക്ഷിക്കാം 6 ജാപ്പനീസ് ശീലങ്ങൾ
ആരോഗ്യകരമായ ജീവിതത്തിന്റെ കാര്യത്തില്‍ നമുക്ക് എല്ലാവര്ക്കും അനുകരിക്കാവുന്നവരാണ് ജപ്പാനിലുള്ളവര്‍. അവരുടെ ഭക്ഷണക്രമം, പ്രതിദിന ശീലങ്ങള്‍ എന്നിവ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നവയാണ്. നിങ്ങളുടെ രൂപത്തിലും ആരോഗ്യത്തിലും ക്ഷേമത്തിലുമെല്ലാം വലിയ മാറ്റങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍

ആരോഗ്യകരമായ ജീവിതത്തിന്റെ കാര്യത്തില്‍ നമുക്ക് എല്ലാവര്ക്കും അനുകരിക്കാവുന്നവരാണ് ജപ്പാനിലുള്ളവര്‍. അവരുടെ ഭക്ഷണക്രമം, പ്രതിദിന ശീലങ്ങള്‍ എന്നിവ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നവയാണ്. നിങ്ങളുടെ രൂപത്തിലും ആരോഗ്യത്തിലും ക്ഷേമത്തിലുമെല്ലാം വലിയ മാറ്റങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വരുത്താന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇനി പറയുന്ന ആറ് ജപ്പാനീസ് ശീലങ്ങള്‍ ജീവിതത്തില്‍ പരീക്ഷിച്ച് നോക്കാം.
1. ആരോഗ്യകരമായ ഭക്ഷണം, മിതമായ അളവില്‍
അതാത് കാലഘട്ടത്തില്‍ ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന മിതമായ അളവിലും സന്തുലിതക്രമത്തിലുമുള്ള ഭക്ഷണമാണ് ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യം. കടല്‍ മീനുകള്‍, അരി, പച്ചക്കറികള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന ഭക്ഷണം ചെറിയ അളവില്‍ സ്വാദറിഞ്ഞ് കഴിച്ച് പഠിക്കാന്‍ ശീലിക്കുക.
2. എന്നും നടക്കാം
ഹൃദയത്തെ ബലപ്പെടുത്തുകയും കാലറി കത്തിക്കുകയും മാനസിക ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യായാമമാണ് നടത്തം. എന്നും ദിവസവും അര മണിക്കൂര്‍ വീതമെങ്കിലും നടക്കാന്‍ തുടങ്ങുക. ഇതിന് പുറമേ അവസരം കിട്ടുമ്പോഴെല്ലാം നടക്കുന്ന വിധത്തില്‍ നടപ്പ് നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ഏതെങ്കിലും ഓഫീസില്‍ ചെന്നാല്‍ ലിഫ്റ്റിന് പകരം പടികള്‍ കയറുക. ഭക്ഷണം കഴിച്ച ശേഷവും ചെറുതായി നടക്കുക. ഇത്തരം ശീലങ്ങള്‍ ആരോഗ്യത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
3. നടപ്പിലാക്കാം ഇക്കിഗായ്
ഒരാളുടെ ജീവിതത്തിന് അര്‍ത്ഥവും ഒപ്പം സന്തോഷവും നല്കുന്ന കാര്യത്തെ കുറിക്കുന്ന ജപ്പാനീസ് സങ്കല്പമാണ് ഇക്കിഗായ്. ഇത് കണ്ടെത്തി കഴിഞ്ഞാല്‍ ഇക്കാര്യം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും മാനസികാരോഗ്യവും സന്തോഷവുമെല്ലാം നല്‍കും. നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും ജീവിതത്തിന് അര്‍ത്ഥവും നല്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയാണ് ഇക്കിഗായ് നടപ്പാക്കാനുള്ള വഴി. ഇത്തരം കാര്യങ്ങള്‍ക്കായി എല്ലാ ദിവസവും അല്പ സമയം മാറ്റി വയ്ക്കുകയും ചെയ്യുക.
4. ഗ്രീന്‍ ടീ ശീലമാക്കാം
ഇടയ്ക്കിടെ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രോഗങ്ങളെ അകറ്റുകയും ചയാപചയം മെച്ചപ്പെടുത്തുകയും ചെയ്യും. മധുരപാനീയങ്ങള്‍ ഒഴിവാക്കി പകരം ദിവസം രണ്ടോ മൂന്നോ തവണ ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്.
5. യോഗയും സ്ട്രെച്ചിങ് വ്യായാമങ്ങളും
ശരീരത്തിന് വലിഞ്ഞു നിവരാന്‍ അവസരം നല്കുന്ന യോഗ പോലുള്ള സ്ട്രെച്ചിങ് വ്യായാമങ്ങളും ദിവസവും ശീലമാക്കുക. ഇത് ശരീരത്തിന്റെ വഴക്കം വര്‍ധിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ആകമാന ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിനൊപ്പം ദിവസവും ഒരു 15-20 മിനിട്ട് ശ്വസന വ്യായാമങ്ങളും ചെയ്യണം.
6. ലളിതമായ ജീവിതം
ചെറിയ ഇടങ്ങളില്‍ സന്തോഷം കണ്ടെത്തുകയും ലളിതമായ കാര്യങ്ങളില്‍ സംതൃപ്തി നേടുകയും ചെയ്യുന്ന മിനിമലിസ്റ്റ് ജീവിതം ശീലിക്കുക. പല കാര്യങ്ങളില്‍ വ്യാപൃതനായി തല പുകയ്ക്കാതെ ഒരു സമയം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വീടുകളില്‍ അനാവശ്യമായ കാര്യങ്ങള്‍ കുത്തി നിറയ്ക്കാതെ ആവശ്യമുള്ളത് മാത്രം സൂക്ഷിക്കുക. ഇവയെല്ലാം മനസ്സിന് സന്തോഷം നല്‍കുകയും ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.