'ഡ്രസ്സ് സൈസ് ലാർജിൽ നിന്ന് മീഡിയമായി'; 75 ഹാർഡ് ചാലഞ്ച് പൂർത്തിയാക്കി രഞ്ജിനി കുഞ്ചു
നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയും ഫിറ്റ്നസ്സ് ട്രെയിനറുമാണ് രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയ്നിന്റെ ഭാര്യ കൂടിയായ രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്.

നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയും ഫിറ്റ്നസ്സ് ട്രെയിനറുമാണ് രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയ്നിന്റെ ഭാര്യ കൂടിയായ രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്. 75 ദിവസം കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഒരേ ഭക്ഷണം കഴിക്കുക, പുസ്തകം വായിക്കുക തുടങ്ങി ചിട്ടയിലുള്ള പല ശീലങ്ങളും തുടർച്ചയായി ചെയ്താണ് ഈ ചാലഞ്ച് പൂർത്തിയാക്കുക. ഇതിനിടെ ചീറ്റ് ഡേ ഒന്നും ഇല്ലാത്തതിനാൽ പൊതുവേ പകുതി വഴിയിൽ ചാലഞ്ച് ഉപേക്ഷിക്കുകയാണ് പലരും ചെയ്യുക. എന്നാൽ തനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് അത് ശരിയായെന്നും നിശ്ചയദാർഢ്യവും ശുഭാപ്തി വിശ്വാസവും തന്നെ മുന്നോട്ട് നയിച്ചുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോയിൽ രഞ്ജിനി പറയുന്നു.
തന്റെ 75 ഹാർഡ് ചലഞ്ചിൽ ഒരു ദിവസത്തെ ആദ്യത്തെ കാര്യം വർക്ഔട്ട് ആയിരിക്കും. ശേഷം അൽപം യോഗയും സൂര്യനമസ്കാരവും ചെയ്യും. എന്നും കൃത്യമായ സമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. രാവിലെ 8.30, ഉച്ചയ്ക്ക് 12.45നും വൈകിട്ട് 6 മണിക്ക് മുൻപായി ഡിന്നറും കഴിച്ചാണ് ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറച്ചു. ശരീരത്തിലെ മാറ്റങ്ങൾ അറിയാൻ വേണ്ടി എന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ദിവസം മൂന്ന് ലീറ്റർ വെള്ളം കുടിച്ചിരുന്നു. ഈ ചാലഞ്ചിൽ സ്ട്രെസ് കുറയ്ക്കുക വളരെ പ്രധാനമായിരുന്നു. തന്റെ അരുമ നായകളാണ് അതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു. പിസിഒഡി ഉണ്ടായിരുന്നതുകൊണ്ട് പലതരത്തിലുള്ള വർക്ഔട്ടും ഡയറ്റും പരീക്ഷിച്ചിരുന്നു എന്നാൽ ഇതായിരുന്നു എനിക്ക് യോജിച്ച വ്യായാമം. നിലവിൽ ഉറക്കം ശരിയായി, എനർജി കൂടി. ഡ്രെസ്സ് സൈസ് ലാർജിൽ നിന്ന് മീഡിയത്തിലേക്കായി. ഇനി സ്മോളിലേക്കുള്ള ശ്രമങ്ങളിലാണ് താനെന്നും രഞ്ജിനി പറയുന്നു. ശരീരപ്രകൃതി പലതായതുകൊണ്ട് ശരീരത്തിനു ചേരുന്ന വ്യായാമവും ഡയറ്റും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാം. എന്നാലും എല്ലാവരും ഇതൊന്ന് പരീക്ഷിക്കുന്നത് നല്ലതാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ഈ 75 ദിവസത്തെ ചാലഞ്ച് ശാരീരികമായും മാനസികമായും എന്നെ മാറ്റി. അടുത്ത് 75 ഹാർഡ് ചാലഞ്ച് ചെയ്യാനുള്ള പുറപ്പാടിലാണ് താനെന്നും രഞ്ജിനി പറയുന്നു.