വയറിലെ കൊഴുപ്പ് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. രണ്ടു തരം കൊഴുപ്പ് ഉണ്ട്. വിസറൽ ഫാറ്റ് അദൃശ്യമായതാണ്. ഇതാണ് കൂടുതൽ മാരകവും. കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പാണ് രണ്ടാമത്തേത്. ഈ രണ്ടുതരം കൊഴുപ്പും അനാരോഗ്യകരവും അപകടകരവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം അച്ചടക്കവും ദൃഢനിശ്ചയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയറിലെ കൊഴുപ്പ് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. രണ്ടു തരം കൊഴുപ്പ് ഉണ്ട്. വിസറൽ ഫാറ്റ് അദൃശ്യമായതാണ്. ഇതാണ് കൂടുതൽ മാരകവും. കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പാണ് രണ്ടാമത്തേത്. ഈ രണ്ടുതരം കൊഴുപ്പും അനാരോഗ്യകരവും അപകടകരവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം അച്ചടക്കവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ദിവസവും ചില യോഗാസനങ്ങൾ പരിശീലിക്കുന്നതിലൂടെ ഈ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. 

വയറു കുറയ്ക്കാൻ സഹായിക്കുന്ന യോഗാസനങ്ങളെ പരിചയപ്പെടാം. 

ADVERTISEMENT

1. ധനുരാസനം 
വയറിനെ കേന്ദ്രീകരിച്ചുള്ള യോഗാസനമാണിത്. ഇത് ദിവസവും പരിശീലിക്കണം. ഇത് വിസറൽ ഫാറ്റിനൊപ്പം കുടവയർ കുറയ്ക്കാനും സഹായിക്കും. ആബ് മസിലുകൾക്കും ഇത് നല്ലതാണ്. 

2. ഭുജംഗാസനം 
വഴക്കം മെച്ചപ്പെടാനും നില (posture) മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭുജംഗാസനം വയറ്റിലെ കൊഴുപ്പും കുറയ്ക്കുന്നു. ഉദരപേശികളെ ശക്തിപ്പെടുത്താനും ഈ യോഗാസനം സഹായിക്കുന്നു. 

ADVERTISEMENT

3. ഉസ്ത്രാസനം
ഉദരപേശികൾ, പുറംഭാഗത്തെ പേശികൾ ഇവയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 

4. നൗകാസനം
ഈ യോഗാസനം കാലുകൾക്ക് മാത്രമല്ല, ഉദരപേശികളെ ശക്തിപ്പെടുത്താനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. 

ADVERTISEMENT

5. സേതുബന്ധാസനം 
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന യോഗാസനമാണിത്. 

6. വീരഭദ്രാസനം
കാലുകൾ, കൈകൾ, പേശികൾ ഇവയെ ശക്തിപ്പെടുത്തുന്നു. ബാലൻസ് മെച്ചപ്പെടുത്തുന്നു. ഏകാഗ്രത വർധിപ്പിക്കുന്നു. 

7. ആഞ്ജനേയാസനം 
അരക്കെട്ട്, ഇടുപ്പ് ഉൾപ്പെടെ ശരീരത്തിന്റെ താഴ്ഭാഗത്തെ പേശികളെ ലക്ഷ്യമാക്കുന്ന യോഗാസനമാണിത്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

8. അർധമത്സ്യേന്ദ്രാസനം
തോളുകളെ സ്ട്രെച്ച് ചെയ്യുന്നു. നട്ടെല്ലിന് ഊർജമേകുന്നു. അരക്കെട്ട്, കഴുത്ത് ഇവയെ ശക്തിപ്പെടുത്തുന്നു. പുറംവേദനയ്ക്ക് ആശ്വാസമേകുന്നു. വയറിലെ കൊഴുപ്പു കുറയ്ക്കാനും ഈ യോഗാസനം സഹായിക്കുന്നു.

English Summary:

Yoga for Weight Loss: 8 Poses to Target and Reduce Belly Fat