ഫിറ്റ്നസിനായി വർക്കൗട്ടു നടത്തുന്നവർക്ക് ജാഗ്രത വേണം. പേശീബലത്തിനും ഊർജം നില നിർത്താനും വേണ്ട ഭക്ഷണം കഴിക്കണം. ഫിറ്റ്നസിൽ വ്യായാമത്തോളം തന്നെ പ്രധാനമാണ് ഭക്ഷണം. പ്രത്യേകിച്ചു വ്യായാമം കഴിഞ്ഞുള്ള ഭക്ഷണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസിനായി വർക്കൗട്ടു നടത്തുന്നവർക്ക് ജാഗ്രത വേണം. പേശീബലത്തിനും ഊർജം നില നിർത്താനും വേണ്ട ഭക്ഷണം കഴിക്കണം. ഫിറ്റ്നസിൽ വ്യായാമത്തോളം തന്നെ പ്രധാനമാണ് ഭക്ഷണം. പ്രത്യേകിച്ചു വ്യായാമം കഴിഞ്ഞുള്ള ഭക്ഷണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊർജം നിലനിർത്താനും പേശികളുടെ പ്രവർത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൃത്യസമയത്ത് കഴിക്കുന്ന മൂന്നു നേരമുള്ള ഭക്ഷണത്തോടൊപ്പം രണ്ട് തവണ ലഘുഭക്ഷണങ്ങളും വേണം.

∙മുഴു ധാന്യങ്ങൾ: പെട്ടെന്ന് ഊർജം നൽകുന്നതിനെക്കാൾ തുടർച്ചയായി കുറെ സമയത്തേക്ക് ഊർജം നിലനിർത്താൻ സങ്കീർണ അന്നജം അടങ്ങിയ ഭക്ഷണങ്ങൾക്കു സാധിക്കും. ഉദാ: നുറുക്കു ഗോതമ്പ്, ഓട്സ്, അവൽ മുതലായവ.
∙നേന്ത്രപ്പഴം: നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം മസിൽ ക്രാംപ് ഇല്ലാതാക്കാൻ സഹായിക്കും. ഇവയിൽ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്. വിയർപ്പിൽ കൂടി നഷ്ടപ്പെടുന്ന പൊട്ടാസ്യം ബാലൻസ് ചെയ്യാൻ നേന്ത്രപ്പഴം നല്ലതാണ്. 

Photo Credit : Bojsha / Shutterstock.com
ADVERTISEMENT

∙ബെറീസ്: സ്ട്രോബെറി, റാസ്ബെറി (Raspberry). ബ്ലൂബെറി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. പേശികൾ ബലപ്പെടുത്താനും വ്യായാമത്തിലൂടെ ഫ്രീ റാഡിക്കലുകൾക്ക് ഉണ്ടാകുന്ന കേട് കുറയ്ക്കാനും ഇതു സഹായിക്കുന്നു.
∙കാരറ്റ്: പേശികൾക്ക് ഉന്മേഷം നൽകാൻ പൊട്ടാസ്യവും ബീറ്റാ കരോട്ടിനും കാരറ്റിലുണ്ട്.

∙ചിക്കന്റെ കാലുകൾ : ധാരാളം ഇരുമ്പും സിങ്കും അടങ്ങിയിട്ടുള്ളതിനാൽ ഇവ പേശികൾക്ക് ആവശ്യമായ ഭക്ഷണമാണ്. ധാരാളം പ്രോട്ടീനും ഇവയിലുണ്ട്. കൊഴുപ്പും കുറവാണ്.
∙കൊഴുപ്പു കുറഞ്ഞ പനീർ: അരക്കപ്പ് പനീറിൽ നിന്ന് ഉദ്ദേശം 12 ഗ്രാം പ്രോട്ടീൻ ലഭിക്കും ഇതിൽ ധാരാളം കാൽസ്യവും ഉണ്ട്. പേശികൾക്ക് ഉണ്ടാകുന്ന ചെറിയ മുറിവുകളെ ഉണക്കാനുള്ള കഴിവുമുണ്ട്.

Representative image. Photo Credit:Esin-Deniz/istockphoto.com
ADVERTISEMENT

∙മുട്ട: മുട്ടയുടെ വെള്ളയിൽ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയിൽ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്.
∙ ഫ്ലാക്സ്‌സീഡ്: ലിഗ്‌നൻസ് എന്ന നാരുകൾ ധാരാളം ഉള്ള ഫ്ലാക്സ്‌സീഡ് ദഹനേന്ദ്രിയത്തിനു ഗുണകരം.

∙കപ്പലണ്ടി: ദിവസവും ഉള്ള ഭക്ഷണത്തിൽ 50 ഗ്രാം കപ്പലണ്ടി ഉൾപ്പെടുത്തുന്നത് ഊർജം, പ്രോട്ടീൻ എന്നിവ നൽകും.
∙ഒമേഗ 3 കൊഴുപ്പ്: ചെറിയ മീനുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

English Summary:

10 Superfoods to Boost Your Workouts & Blast Belly Fat: The Complete Fitness Diet. The Ultimate Guide to Eating for Muscle Growth & Weight Loss.