മുറിവും രക്തവുമായി 'മാർക്കോ'യുടെ പുൾ അപ്, ഉണ്ണി മുകുന്ദന്റെ വർക്ഔട്ട് വിഡിയോ വൈറൽ
ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സ്ഥിരമായ വ്യായാമവും ശരിയായ ഭക്ഷണക്രമവുമെല്ലാം തന്റെ ആരോഗ്യത്തിന്റെ കാരണങ്ങളാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുമുണ്ട്. മാർക്കോ എന്ന തന്റെ പുതിയ ചിത്രത്തിലും മുടങ്ങാത്ത പരിശീലനത്തിന്റെയും അധ്വാനത്തിന്റെയും ഫലം കാണാനുണ്ട്. ഉറച്ച

ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സ്ഥിരമായ വ്യായാമവും ശരിയായ ഭക്ഷണക്രമവുമെല്ലാം തന്റെ ആരോഗ്യത്തിന്റെ കാരണങ്ങളാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുമുണ്ട്.
മാർക്കോ എന്ന തന്റെ പുതിയ ചിത്രത്തിലും മുടങ്ങാത്ത പരിശീലനത്തിന്റെയും അധ്വാനത്തിന്റെയും ഫലം കാണാനുണ്ട്. ഉറച്ച ശരീരവുമായി സ്ക്രീനിലെത്തിയ ഉണ്ണി മുകുന്ദന് ആശംസകളുടെ പെരുമഴയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് വേളയിൽ 'പുൾ അപ്' ചെയ്യുന്ന വിഡിയോ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. നല്ല ആരോഗ്യമുള്ള വ്യക്തിക്ക് വളരെ ശ്രദ്ധയോട് കൂടി മാത്രമേ ഇത് ചെയ്യാനാവൂ. ഷൂട്ടിങ്ങിന്റെ ഇടവേളയിലായതുകൊണ്ട് ശരീരത്തിൽ മുറിവും രക്തവുമൊക്കെയായാണ് പുൾ അപ് ചെയ്തത്. മേക്കപ്പ് ആണെന്ന് തിരിച്ചറിയാത്തവർ, കണ്ടാലൊന്ന് ഞെട്ടുമെന്ന് ഉറപ്പ്.
ഈ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിലായിരിക്കും. നിലത്ത് കാല് കുത്താതെ മുകളിലേക്ക് ഉയരുകയും താഴുകയും ചെയ്യുന്ന ഈ വ്യായാമം ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ പരുക്ക് ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
30 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞ വിഡിയോയിൽ ഉണ്ണിമുകുന്ദന്റെ പ്രകടനത്തിന് ആശംസകളറിയിക്കുകയാണ്. കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചുവെന്നും, ഗംഭീര പെർഫോമൻസ് എന്നുമാണ് കമന്റുകൾ.