ആലിയയുടെ ക്ലാപിങ് പുഷ്അപ്പിന് ഇത്രയും പ്രശംസയോ? ഗുണങ്ങളും, ചെയ്യേണ്ട രീതിയും അറിയാം

ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പുഷ്അപ് ചെയ്യാൻ തന്നെ ബുദ്ധമുട്ടുന്നവർക്കിടയിലാണ് അതിനേക്കാൾ കരുത്ത് ആവശ്യമായ ക്ലാപിങ് പുഷ്അപ് ആലിയ ചെയ്തത്. കൃത്യമായ പരിശീലനമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്നും ഇത്തരം വ്യായാമം ചെയ്യണമെങ്കിൽ അത്രയേറെ
ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പുഷ്അപ് ചെയ്യാൻ തന്നെ ബുദ്ധമുട്ടുന്നവർക്കിടയിലാണ് അതിനേക്കാൾ കരുത്ത് ആവശ്യമായ ക്ലാപിങ് പുഷ്അപ് ആലിയ ചെയ്തത്. കൃത്യമായ പരിശീലനമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്നും ഇത്തരം വ്യായാമം ചെയ്യണമെങ്കിൽ അത്രയേറെ
ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പുഷ്അപ് ചെയ്യാൻ തന്നെ ബുദ്ധമുട്ടുന്നവർക്കിടയിലാണ് അതിനേക്കാൾ കരുത്ത് ആവശ്യമായ ക്ലാപിങ് പുഷ്അപ് ആലിയ ചെയ്തത്. കൃത്യമായ പരിശീലനമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്നും ഇത്തരം വ്യായാമം ചെയ്യണമെങ്കിൽ അത്രയേറെ
ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പുഷ്അപ് ചെയ്യാൻ തന്നെ ബുദ്ധമുട്ടുന്നവർക്കിടയിലാണ് അതിനേക്കാൾ കരുത്ത് ആവശ്യമായ ക്ലാപിങ് പുഷ്അപ് ആലിയ ചെയ്തത്. കൃത്യമായ പരിശീലനമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്നും ഇത്തരം വ്യായാമം ചെയ്യണമെങ്കിൽ അത്രയേറെ അധ്വാനിച്ചിട്ടുണ്ടെന്നും കമന്റുകൾ പറയുന്നു. വിഡിയോ കണ്ടപാടെ അനുകരിക്കാൻ ശ്രമിക്കാതെ എന്താണ് ക്ലാപിങ് പുഷ്അപ് എന്നും എങ്ങനെ ചെയ്യണമെന്നും മനസ്സിലാക്കണം.
എന്താണ് ക്ലാപിങ് പുഷ്–അപ്പുകൾ
ക്ലാപിങ് പുഷ്അപ്പുകൾ സാധാരണ പുഷ്‌അപ്പുകളേക്കാൾ ചെയ്യാൻ ബുദ്ധിമുട്ടേറിയതും തീവ്രവുമാണ്. ഈ വ്യായാമം പേശികളെ പൂർണ്ണമായി പ്രവർത്തിപ്പിക്കുകയും വർക്ക്ഔട്ടിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യുന്നു. വർക്ക്ഔട്ട് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവർക്ക് ഈ വ്യായാമം മികച്ച തുടക്കമാണ്.
ഇരുകൈപ്പത്തികളും നിലത്ത് അമർത്തി, കാൽവിരലുകളിലൂന്നി ശരീരം മുഴുവൻ മുകളിലേക്കും താഴേക്കും ചലിപ്പിച്ചാണല്ലേോ പുഷ്അപ് ചെയ്യുന്നത്. അതനോടൊപ്പം ഉയർന്ന് ഇരുകൈകളും കൂട്ടിയടിച്ച് നിലത്ത് വീണ്ടും പഴയ പൊസിഷനിലെത്തുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നതാണ് ക്ലാപിങ് പുഷ്അപ്. ട്രെയിനറുടെ സാന്നിധ്യത്തിൽ വേണം പരിശീലിക്കാൻ. ക്ലാപിങ് പുഷ്അപ്പുകൾ സാധാരണ പുഷ്അപ്പുകളേക്കാൾ കൂടുതൽ ഫലപ്രദമാകാനുളള കാരണങ്ങൾ ഇവയാണ്.
∙വർധിച്ച ചലന ശക്തി: കൈകളുടെ കരുത്തിലാണ് ശരീരം മുകളിലേക്ക് ഉയരുന്നത്, ഒപ്പം വായുവിൽ നിൽക്കുമ്പോഴാണ് ഇരുകൈകളും കൂട്ടിയടിക്കേണ്ടതും. ഈ അതിവേഗചലനം പേശികളുടെ വേഗത കൂട്ടുന്നു, ശരീരത്തിന്റെ മൊത്തത്തിലുള്ള ശക്തിയും വേഗതയും മെച്ചപ്പെടുത്തുന്നു.
∙ശരീരത്തിന്റെ അരയ്ക്കു മുകളിലേക്ക് ബലം കൂട്ടുന്നു: ഈ പുഷ്-അപ്പുകളുടെ വേഗതയാർന്ന സ്വഭാവം കാരണം, നെഞ്ച്, തോളുകൾ, ട്രൈസെപ്‌സ് എന്നിവയെ ലക്ഷ്യമിടുന്നു. ഇത് ശരീരത്തിന്റെ മുകൾഭാഗത്തെ ശക്തിയെ വർധിപ്പിക്കാൻ സഹായിക്കുന്നു.
∙മെച്ചപ്പെട്ട ഏകോപനവും വേഗതയും: ക്ലാപിങ് പുഷ്അപ്പിനിടയിൽ കൈകൾ വേഗത്തിൽ ചലിപ്പിക്കേണ്ട ആവശ്യകത ഏകോപനത്തെയും വേഗതയെയും കൂട്ടുന്നു. കൈയടിക്കുന്നതിനും നിലത്ത് നിന്നുയരുന്നതിനും കൃത്യമായി സമയം ക്രമീകരിക്കണം, ഇത് ശരീര നിയന്ത്രണവും പ്രതികരണ സമയവും മെച്ചപ്പെടുത്തുന്നു.
∙പേശികളുടെ പ്രവർത്തനം കൂട്ടുന്നു: കൈകൾ തറയിൽ നിന്നുയർത്തുമ്പോൾ പേശികൾ ചലനത്തിലുടനീളം നന്നായി പ്രവർത്തിക്കുന്നു. ഇത് വയറിലെ പേശികൾ, താഴത്തെ പുറം, ഓബ്ലിക് പേശികൾ എന്നിവയെ കഠിനമായി പ്രവർത്തിപ്പിക്കുന്നു. ഇത് പേശികളുടെ സമഗ്രമായ ഒരു വർക്ക്ഔട്ട് നിങ്ങൾക്കു നൽകുന്നു.
∙വർധിച്ച ശക്തിയും ഫിറ്റ്നസും: ഈ പുഷ്അപ്പുകൾക്ക് കൂടുതൽ ശക്തിയും വേഗതയും ആവശ്യമാണ്. ഇത് പേശികളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനും ശക്തി, സഹിഷ്ണുത, മൊത്തത്തിലുള്ള ഫിറ്റ്നസ് എന്നിവയിൽ നല്ല പുരോഗതിയും തരുന്നു.
ക്ലാപ് പുഷ്അപ്പുകൾ ആരൊക്കെ ഒഴിവാക്കണം?
ക്ലാപ്പ് പുഷ്അപ്പുകൾ ശക്തി വർധിപ്പിക്കുന്നതിന് മികച്ചതാണെങ്കിലും, അവ എല്ലാവർക്കും അനുയോജ്യമല്ല. അവ ആരൊക്കെ ഒഴിവാക്കണമെന്ന് നോക്കാം
∙തുടക്കക്കാർ - നിങ്ങൾ പുഷ്അപ്പ് ആദ്യമായി ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ഇത്തരത്തിലുള്ള പ്ലയോമെട്രിക് ചലനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അടിസ്ഥാന പുഷ്അപ്പിൽ നിന്ന് ആരംഭിക്കുക.
∙കൈയിലോ തോളിലോ പരിക്കുകളുള്ള ആളുകൾ – വളരെ വേഗത്തിൽ ചെയ്യേണ്ട വ്യായാമം ആയതിനാൽ ദുർബലമായതോ പരിക്കേറ്റതോ ആയ സന്ധികളെ ഇത് ബുദ്ധിമുട്ടിക്കും
∙കോർ സ്ഥിരത കുറവുള്ളവർ- സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പരുക്കുകൾ തടയുന്നതിനും ശക്തമായ ഒരു കോർ അത്യാവശ്യമാണ്.
കൃത്യമായ പരിശീലനത്തിനു ശേഷം, ഒരു ട്രെയിനറുടെ സാന്നിധ്യത്തിൽ ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നതാണ് തുടക്കക്കാർക്ക് നല്ലത്. വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പതുക്കെ ആരംഭിക്കുക, മാറ്റങ്ങൾ വരുത്തുക, ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സമയവും പരിശീലനവും കൊണ്ട് നന്നായി ചെയ്യാം.