ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ഡയറ്റ് പിന്തുടരുന്നത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഡയറ്റ്, കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. എന്നാൽ കീറ്റോഡയറ്റിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ഡയറ്റ് പിന്തുടരുന്നത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഡയറ്റ്, കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. എന്നാൽ കീറ്റോഡയറ്റിന് നിരവധി പാർശ്വഫലങ്ങളും ഉണ്ട്. വയറിളക്കം, ധാതുക്കളുടെ അഭാവം, കായികശേഷിക്കുറവ് തുടങ്ങി നിരവധി സങ്കീർണതകൾ കീറ്റോഡയറ്റ് പിന്തുടരുന്നവരിലുണ്ടാകാം. ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് ദിവസം അൻപത് ഗ്രാമിലും കുറഞ്ഞ് കീറ്റോസിസ് എന്ന അവസ്ഥയിൽ എത്തുമ്പോഴാണ് ഇത്തരത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 

പാർശ്വഫലങ്ങൾ
കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ, ഭക്ഷണരീതികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശരീരഭാരത്തിൽ വ്യത്യാസം വരുന്നതിനു പുറമെ പല പാർശ്വഫലങ്ങളിലേക്കും നയിക്കും. 

ADVERTISEMENT

നിർജലീകരണം
കൊഴുപ്പ് ഇല്ലാതാകുന്നതിനു മുൻപേ ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെട്ടേക്കാം. കീറ്റോഡയറ്റിന്റെ പാർശ്വഫലങ്ങളിൽ ഒന്നാണ് നിർജലീകരണം ഇതിന്റെ ഭാഗമായി മൂത്രത്തിന് നിറം മാറ്റം ഉണ്ടാകാം. ക്ഷീണം, വായവരളുക, വർധിച്ച ദാഹം എന്നിവയും ഉണ്ടാകാം. 

Representative image. Photo Credit:Deepak-Sethi/istockphoto.com

ഉദരസംബന്ധമായ പ്രശ്നങ്ങൾ
കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ മലബന്ധം, വയറിളക്കം, ഓക്കാനം, ഛർദി തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാകാം. ദീർഘകാലമായി കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ ഇടയ്ക്കിടെ വയറിളക്കം ഉണ്ടാകാം. ഭക്ഷണത്തിലെ ഉയർന്ന കൊഴുപ്പിനെ ആഗിരണം ചെയ്യാൻ ശരീരം പ്രയാസപ്പെടുത്തുന്നതു മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 

ADVERTISEMENT

വൃക്കയിൽ കല്ല്
കീറ്റോഡയറ്റ്, വൃക്കയിൽ കല്ലിനു കാരണമാകാം. മൂത്രനാളിയിലെ വസ്തുക്കളിൽ നിന്ന് ക്രിസ്റ്റലുകളുടെ ഒരു കൂട്ടം ഉണ്ടാകാം. കീറ്റോ ഡയറ്റ് പ്രധാനമായും മൃഗാധിഷ്ഠിത കൊഴുപ്പിനെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടാണ് വൃക്കയിൽ കല്ല് ഉണ്ടാകുന്നത് എന്ന് പഠനങ്ങൾ പറയുന്നു. വൃക്കരോഗം ഉള്ളവർ കീറ്റോ ഡയറ്റ് പിന്തുടർന്നാൽ വൃക്കയ്ക്ക് ദീർഘകാലത്തേക്ക് ക്ഷതമേൽക്കാൻ ഇടയാക്കും. 

Representative Image. Photo Credit : SB Arts Media / iStockPhoto.com

കീറ്റോ ഫ്ലൂ
ദീർഘകാലമായി കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ കീറ്റോ ഫ്ലൂ ഉണ്ടാകാം. മലബന്ധം, വ്യായാമം ചെയ്യാൻ പ്രയാസം, ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് കീറ്റോ ഫ്ലൂവിന്റെ ലക്ഷണങ്ങൾ ഈ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുകയും ഇലക്ട്രോലൈറ്റുകൾ കൂടുതലായി ശരീരത്തിലെത്തുകയും വേണമെന്ന് ഡോക്ടർമാർ പറയുന്നു. 

ADVERTISEMENT

പോഷകങ്ങളുടെ അഭാവം
പരിമിതമായ ഒരു ഭക്ഷണരീതി ആയതുകൊണ്ടു തന്നെ കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ വൈറ്റമിനുകൾ, കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മാക്രോന്യൂട്രിയന്റുകളുടെ അഭാവം അനുഭവപ്പെടാം. 
കീറ്റോഡയറ്റിൽ അന്നജത്തി (carbohydrate) ന്റെ അളവ് വളരെയധികം കുറവാണ്. ഒപ്പം പഴങ്ങളും പച്ചക്കറികളും പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനാലാണ് ഇത്തരത്തിൽ പോഷകങ്ങളുടെ അഭാവം ഉണ്ടാകുന്നത് വൈറ്റമിൻ എ, ബി6, ബി12, സി, ഇ, കെ കൂടാതെ ഫോളേറ്റ്, തയാമിന്‍ എന്നിവയുടെ അഭാവവും കീറ്റോഡയറ്റ് പിന്തുടരുന്നവരിലുണ്ടാകാം. ഇവയെല്ലാം തന്റെ എല്ലുകളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും അരുണരക്തകോശങ്ങളുടെ വളർച്ചയ്ക്കും ആവശ്യമാണ്.

Representative image. Photo Credit:lisegagne/istockphoto.com

ശരീരഭാരം കൂടുക
കീറ്റോ ഡയറ്റിന് കടുത്ത ഭക്ഷണ നിയന്ത്രണം ഉള്ളതുകൊണ്ട് തന്നെ വീണ്ടും പഴയഭക്ഷണശീലങ്ങളിലേക്ക് മടങ്ങുമ്പോൾ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടും പഴയപടി ആവാന്‍ സാധ്യതയുണ്ട്. കീറ്റോ ഡയറ്റ് ദീർഘകാലം പിന്തുടരാൻ പ്രയാസവുമാണ്.

English Summary:

Keto Diet Side Effects Avoid These Common Pitfalls & Stay Healthy. Avoid These Keto Diet Pitfalls A Comprehensive List of Potential Side Effects.

Show comments