Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം നിയന്ത്രിക്കാൻ ചില പരിഹാരങ്ങൾ

over-weight

അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണ്്. ഭക്ഷണ പ്രിയന്മാർ അമിതവണ്ണം വയ്ക്കുക സ്വാഭാവികമാണ്്. എന്നാൽ മിതമായ ഭക്ഷണം കഴിക്കുന്നവരിലും വണ്ണകൂടുതൽ കണ്ടുവരുന്നതോ? അതിന്റെ കാരണം വളരെ സിമ്പിളാണ്. കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ അളവു കുറച്ചു കഴിച്ചാലും ആ ഭക്ഷണം ഊർജ്ജമായി മാറിയില്ലെങ്കിൽ കൊഴുപ്പായി പരിണമിച്ച്് അമിതവണ്ണത്തിന്് കാരണമാകും. അമിതവണ്ണം നിയന്ത്രിക്കുവാൻ ചില മാർഗ്ഗങ്ങളുണ്ട്.

∙ വണ്ണം കുറയ്ക്കുവാനുള്ള പ്രധാനമാർഗങ്ങളിലൊന്ന് ഭക്ഷണ നിയന്ത്രണം തന്നെ. നാവിലെ രുചിയെ പിടിച്ചു കെട്ടുക എന്ന് സാരം. നമ്മൾ മൂന്നും നാലും നേരമൊക്കെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്്. ശരീരം ആവശ്യപ്പെടാത്ത അവസരങ്ങളിലും മനസ്സ് ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അതിനു നിയന്ത്രണം വേണം. അമിതവണ്ണക്കാർ ഭക്ഷണം രണ്ടു നേരമായി ചുരുക്കുക.

∙ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം നേർപകുതിയായി കുറയ്ക്കുക. ബാക്കി പകുതി പഴവർഗങ്ങളും പകുതി വേവിച്ചതോ വേവിക്കാത്തതോ ആയ പച്ചക്കറികളും ആക്കുക.

∙ പഴവർഗങ്ങളും പച്ചക്കറികളും പച്ചവെള്ളത്തിലും ചെറു ചൂടുവെള്ളത്തിലുമായി വൃത്തിയായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.

∙ മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തവ എന്നിവ ഒഴിവാക്കുക.

∙ പ്രഭാതത്തിൽ വെറുംവയറ്റിൽ ചെറുനാരങ്ങാനീരും വെള്ളവും സമാസമം എടുത്ത് അതിൽ ഒരു സ്പൂൺ തേനും ചേർത്ത്് സ്ഥിരമായി കഴിക്കുക

∙ നെല്ലിക്കയും കരിങ്ങാലിയും ചേർത്ത ഒരുഗ്ലാസ്സ് വെള്ളംതിളപ്പിച്ച്് നേർപകുതിയായി വറ്റിച്ചശേഷം തേൻ ചേർത്ത് ഉപയോഗിക്കുക.

∙ ഒരു ഗ്ലാസ്സ്് വെള്ളമെടുത്തശേഷം അതിൽ ചുക്കും കരിങ്ങാലിയും ഇട്ടശേഷം തിളപ്പിച്ച് നേർപകുതിയാക്കി ഉപയോഗിക്കുക.

∙ തിളപ്പിച്ച്് വറ്റിച്ച കരിങ്ങാലികാതൽ വെള്ളത്തിൽ മിതമായ അളവിൽ തേൻ ചേർത്ത്് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും. 

∙ തേനിൽ കൻമദം പൊടിച്ച് ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.

∙ അഞ്ചുഗ്രാം ചുക്കുപ്പൊടി നല്ലെണ്ണയിൽ ചേർത്തുപയോഗിക്കുക. ഫലം ലഭിക്കും

∙ പ്രഭാതഭക്ഷണത്തിൽ ഉഴുന്നു ചേർന്ന പലഹാരങ്ങൾ ഉൾപ്പെടുത്താതിരിക്കുക.

∙ പൂർണ്ണ ആരോഗ്യമുള്ള അമിതവണ്ണക്കാർ ആഴ്ചയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾ ഉപവാസമെടുക്കുന്നത് നല്ലതാണ്. രണ്ടു ദിവസം ഉപവാസമെടുക്കുന്നവർ മൂന്നു ദിവസത്തെ ഇടവേള നൽകുവാൻ ശദ്ധ്രിക്കണം.

അമിത വണ്ണ നിയന്ത്രണത്തിന് പ്രഭാതത്തിൽ ചെയ്യേണ്ട  കാര്യങ്ങൾ

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു മാത്രം ശീലിക്കുക. 

ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പൂർണ്ണമായും രക്ഷനേടി എന്നു പറയാനാകില്ല. കുറഞ്ഞ വണ്ണം വീണ്ടും കൂടാതിരക്കണമെന്നുമില്ല. നമ്മൾ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അന്നത്തെ ആവശ്യത്തിനുള്ളതു മാത്രമുപയോഗിച്ച്് ബാക്കി വരുന്ന ഊർജ്ജം ശരീരത്തിൽ കൊഴുപ്പു രൂപത്തിൽ നിക്ഷേപിക്കുപ്പെടുന്നു. അതുണ്ടാകാതിരിക്കണമെങ്കിൽ പ്രഭാത നടത്തം ഉൾപ്പെടെ കൃത്യമായ വ്യായാമ മുറകൾ ജീവിതത്തിന്റെ ഭാഗമാക്കുക. നല്ലൊരു ഗുരുവിന്റെ നിർദ്ദേശാനുസരണം കൃത്യമായി യോഗാഭ്യാസം ചെയ്യുന്നതും നല്ലതാണ്്. അമിതവണ്ണം നിയന്ത്രണവിധേയമാകും. ഒന്നു ശ്രദ്ധിച്ചാൽ തീർച്ചയായും അമിതവണ്ണത്തിൽ നിന്നും പൂർണ മുക്തി നേടാം.

Read more : Fitness Tips