Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികൾ വ്യായാമം ചെയുമ്പോൾ ജാഗ്രത!

diabetec-fitness

പ്രമേഹരോഗികളോട് വ്യായാമം ചെയ്യണമെന്നു ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ പ്രമേഹം ബാധിച്ചവർ വ്യായാമവുമായി ബന്ധപ്പെട്ട് ചില അബദ്ധങ്ങൾ ചെയ്തുകൂട്ടുന്നതായി ഈയിടെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായി. പ്രമേഹരോഗികൾ വ്യായാമവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ ചുവടെ.

∙ വ്യായാമം ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ ഷുഗർ എത്രയുണ്ടെന്നു പരിശേധിക്കണം. വീട്ടിലെ ഇലക്ട്രോണിക് യന്ത്രത്തിൽ പരിശേോധിച്ചാൽ മതി. പ്രഭാതസമയത്ത് ചിലരുടെ ഷുഗർനിലയിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. ഇത്തരക്കാർ വെറുംവയറ്റിൽ കടുത്ത വ്യായാമങ്ങൾ ചെയ്യുന്നതു നല്ലതല്ല.

∙ പ്രമേഹരോഗികൾ വ്യായാമത്തിനിടയിൽ തീർച്ചയായും വാട്ടർ ബ്രേക്ക് എടുക്കണം. അതായത് പത്തോ പതിനഞ്ചോ മിനിറ്റ് കൂടുമ്പോൾ വെള്ളം കുടിക്കാൻ മറക്കരുത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് പൂർണമായും ഒഴിവാക്കി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാം.

∙ വ്യായാമം ചെയ്യാനായി പോകുമ്പോൾ ഒരു എമർജൻസി കിറ്റ് കയ്യിൽ കരുതുക. പെട്ടെന്നു ഷുഗർനില താണുപോയാൽ കഴിക്കാൻ വേണ്ട ഗ്ലൂക്കോസ്, മിഠായി, മരുന്നുകൾ എന്നിവയാണ് കിറ്റിൽ വേണ്ടത്.

∙ പാദങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേകം കരുതൽ വേണം. വ്യായാമത്തിനിടെ കാൽപാദങ്ങളിൽ മുറിവുണ്ടായാൽ അണുബാധയ്ക്കു സാധ്യതയുണ്ട്. അതുകൊണ്ട് സുരക്ഷിതമായ ഷൂസും സോക്സും ധരിക്കുക.

∙ തനിച്ചുള്ള വ്യായാമങ്ങൾ ഒഴിവാക്കുക. നിങ്ങൾ ഒരു രോഗിയാണെന്ന കാര്യം മറക്കാതിരിക്കുക. ആരെങ്കിലും കൂടെയുണ്ടെങ്കിൽ അത്യാവശ്യഘട്ടത്തിൽ ഉപകരിക്കും. മാത്രമല്ല വ്യായാമം ചെയ്യാൻ പ്രചോദനവും നൽകും

∙അമിതമായ കസർത്തുകൾ വേണ്ട. ശരീരത്തിന് അധിക ആയാസം നൽകുന്ന വ്യായാമമുറകൾ വേണ്ടെന്നുവയ്ക്കുക. ലഘുവായ വ്യായാമം മാത്രം പരീക്ഷിക്കുക.

Read More : Health and Fitness Tips