Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഭാരം കുറയുന്നില്ലേ; എങ്കില്‍ ഈ നാലു സാധനങ്ങള്‍ ഒന്നു പരീക്ഷിക്കൂ 

weight-loss

എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും, ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നില്ലേ? എങ്കില്‍ നിങ്ങള്‍ക്കൊരു പുനര്‍ചിന്തനം ആവശ്യമാണ്. 

ഭാരം കുറയ്ക്കണം എന്നു തീരുമാനിക്കുമ്പോള്‍തന്നെ കലോറി കൂടിയതും വറത്തതും പൊരിച്ചതുമായ സകലആഹാരത്തോടും 'നോ' പറയുകയാണ്‌ മിക്കവരുടെയും പതിവ്. സത്യത്തില്‍ നിങ്ങൾ പിന്തുടരുന്നത് ശരിയായ ഭക്ഷണക്രമമാണോ? 

എല്ലാത്തരം കലോറി കൂടിയ ഭക്ഷണവും നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമല്ല എന്നതാണ് സത്യം. 

കലോറി കൂടിയ എല്ലാം വില്ലന്മാരല്ല, ഓരോ ഭക്ഷണവും ഓരോ വിധത്തിലാണ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അമിതഭാരം ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

അവകാഡോ (Avocadoes)

avocado

ബട്ടര്‍ ഫ്രൂട്ട്, വെണ്ണപ്പഴം എന്നെല്ലാം അറിയപ്പെടുന്ന അവകാഡോ തടികുറയ്ക്കാന്‍ പറ്റിയ സാധനമാണ്. അമൂല്യ വിറ്റാമിനുകളുടെ കലവറയാണ് അവകാഡോ. തടി കുറയ്ക്കുന്നതിനുള്ള പ്രോട്ടിനുകളാലും നാരുകളാലും സംപുഷ്ടമാണിത്. 

അണ്ടിപ്പരിപ്പ് 

handful-nuts

വിറ്റമിന്‍ ഇ, ഫൈബര്‍, കാത്സ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണിത്. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഇതിനു കഴിയും. 

മുട്ടയുടെ മഞ്ഞക്കരു 

Egg-Yolk

മുട്ടയുടെ മഞ്ഞ ശരീരത്തില്‍ കൊഴുപ്പ് കൂട്ടും എന്നാണു പറയാറ്. എന്നാല്‍ സത്യം ഇതല്ല. വിറ്റാമിന്‍ A ,B എന്നിവയുടെ കലവറയാണ് മുട്ട. കൂടാതെ പ്രോട്ടീന്‍, മഗ്നീഷ്യം, സോഡിയം, കാല്‍സ്യം, അയേണ്‍, തയാമിന്‍, ഫോസ്ഫറസ്, സിങ്ക് എന്നിവയും മുട്ടയില്‍  ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ സഹായിക്കാനും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും മുട്ടയുടെ മഞ്ഞയ്ക്ക് കഴിയും. 

പാല്‍ ഉൽപ്പന്നങ്ങള്‍

milk-products

കേള്‍ക്കുമ്പോഴേ നെറ്റി ചുളിക്കാന്‍ വരട്ടെ. പാലും പാല്‍ ഉൽപ്പന്നങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. പാല്‍ ഉല്‍പ്പന്നങ്ങള്‍ ധാരാളമായി കഴിക്കുന്നവരെ അപേക്ഷിച്ച് ഇവ കുറവായി  ഉപയോഗിക്കുന്നവര്‍ക്ക് വണ്ണംവയ്ക്കാനുള്ള സാധ്യതയുണ്ട്. പാലില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്.

Read More : Health and Fitness, Healthy Food