വണ്ണം കുറയ്ക്കാന്‍ കഠിനപ്രയത്നം നടത്തുകയാണോ നിങ്ങള്‍, എങ്കില്‍ ഇതാ ഈ മുട്ട ഡയറ്റ് ഒന്ന് പരീക്ഷിച്ചു നോക്കൂ, ഫലം സുനിശ്ചിതം. ആരോഗ്യത്തിന് ഉത്തമമാണ് മുട്ടയെന്നു നമുക്കറിയാം. എന്നാല്‍ മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നാണു മിക്കവരുടെയും സംശയം.
മുട്ടയെ ആരോഗ്യകരമാക്കുന്നത് ഇതിലെ പ്രോട്ടീനും വൈറ്റമിനുകളുമാണ്. തടി കൂട്ടാതെ തന്നെ മുട്ടയെ ആശ്രയിച്ചു വണ്ണം കുറയ്ക്കാന്‍ ഈ മുട്ട ഡയറ്റ് കൊണ്ട് സാധിക്കും.
വളരെ പ്രോടീന്‍ സമ്പുഷ്ടമായൊരു ആഹാരക്രമം ആണ് ഈ മുട്ട ഡയറ്റ് വഴി നിങ്ങള്‍ പരീക്ഷിക്കുക. അതുകൊണ്ടുതന്നെ ഈ ഡയറ്റ് പിന്തുടരുന്നവര്‍ ആഴ്ചയില്‍ ആറു ദിവസം മുടങ്ങാതെ ഇരുപതു മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം എന്നത് നിര്‍ബന്ധമാണ്. അതായതു മുട്ട ഒക്കെ കഴിച്ചു വെറുതെയിരുന്നാല്‍ ഉള്ള തടി കൂടുമെന്ന് ചുരുക്കം.
ഉയര്‍ന്ന അളവിലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ ശരീരത്തിന് ആയാസം നല്‍കണം ഇല്ലെങ്കില്‍ അത് അജീര്‍ണ്ണം ഉണ്ടാക്കും.
ഇനി ഈ ഡയറ്റ് എങ്ങനെയെന്നു നോക്കാം
പ്രാതല്‍ -2 പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ രണ്ടു മുട്ടയുടെ വെള്ള ചേര്‍ത്തുള്ള ഓംലെറ്റ്, ഒരു കപ്പ് സിട്രിക് ജ്യൂസ്.
ലഞ്ച് - വേവിച്ച പച്ചകറികള്‍, ഒരു ഗ്ലാസ് തൈര് അല്ലെങ്കില്‍ യോഗര്‍ട്ട്
ഡിന്നര്‍- സ്റ്റീംഡ് ചിക്കന്‍, മീന്‍, അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത പനീര്‍, സാലഡ്, പച്ചകറികള്‍. രാത്രി വൈകി വിശക്കുന്നവര്‍ക്ക് ഒരു ജ്യൂസ് അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്സ് ചേര്‍ത്ത ഒരു ഗ്ലാസ് പാല്‍ കുടിക്കാം.
ഈ ഡയറ്റ് പൂര്‍ണമായും സ്വീകരിച്ചാല്‍ ഒരു മാസം കൊണ്ട് നാലു കിലോ വരെ കുറയ്ക്കാന്‍ സഹായമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എല്ലാ ഭക്ഷണവസ്‌തുക്കളും എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുകയെന്നതും പ്രധാനം. പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളുടെയും വിറ്റമിന്‍ എ, ബി, ബി5, ബി 12, ഡി എന്നിവയാലും സമ്പന്നമാണ് മുട്ട. ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് മുട്ട.
അതുകൊണ്ടു തന്നെ ഈ ഡയററ് പിന്തുടരുക വഴി ഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് മാത്രമല്ല, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജവും തലമുടിയ്ക്കും ചര്‍മത്തിനും തിളക്കവും ലഭിക്കുന്നു. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നു പറഞ്ഞപോലെ മുട്ടയുടെ അമിതമായ ഉപയോഗം ശരീരത്തിന്റെ താപനില കൂട്ടുകയും അതുവഴി അജീര്‍ണ്ണം ഉണ്ടാകുകയും ചെയ്യുമെന്നതും മറക്കേണ്ട.
Read More : Health and Fitness