ഈ നവംബർ 13ന് 50 വയസ്സായി ജൂഹി ചൗളയ്ക്ക്. കണ്ടാൽ പറയുമോ. എന്താ സ്കിൻ. എന്താ കണ്ണുകൾ. ഫിഗറിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഇടയ്ക്കൊന്നു ചെറുതായി തടിച്ചെങ്കിലും 34–26–34 എന്ന സുന്ദരമായ അഴകളവിലേക്കു തിരിച്ചു വന്നു ജൂഹി. ഈ മുൻ മിസ് ഇന്ത്യയ്ക്ക് അങ്ങനെ ആവാതെ പറ്റില്ലല്ലോ.
ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യുന്ന ശീലമൊന്നും ജൂഹിക്കില്ല. വീട്ടിൽ തന്നെയുണ്ട് ജിം. സമയം പോലെ ട്രെഡ്മിൽ ഉൾപ്പെടെയുള്ളവ ചെയ്യും. ദിവസവും യോഗ ചെയ്യും. നല്ല മൂഡാണെങ്കിൽ മകൾ ജാൻവിക്കൊപ്പം ജോഗിങ്ങിനു പോകും. ബാക്കി എല്ലാം ഡയറ്റ് കൺട്രോളിലാണ്.
∙വെള്ളം, തൈര്, ഫ്രൂട്ട് ജ്യൂസ്
തേനും നാരങ്ങയും ചേർത്ത ഒരു ബോട്ടിൽ വെള്ളം കുടിച്ചാണു ജൂഹിയുടെ ദിവസം ആരംഭിക്കുന്നത്. സ്ട്രിക്ട് വെജിറ്റേറിയൻ ആണെങ്കിലും മുട്ട കഴിക്കും.
ബ്രേക്ഫാസ്റ്റ്: ടോസ്റ്റ് ചെയ്ത ബ്രെഡ്, ഓംലറ്റ് അല്ലെങ്കിൽ ഓട്സ്. അല്ലെങ്കിൽ ഇഡ്ഡലിയും സാമ്പാറും. കൂടെ ഒരു ഗ്ലാസ്സ് ഫ്രഷ് ജ്യൂസ്. കൊതി തോന്നിയാൽ ഒരു കപ്പ് കാപ്പി.
ലഞ്ച്: ആദ്യം വെജിറ്റബിൾ സൂപ്പ്. പിന്നെ രണ്ടു ചപ്പാത്തി ഒരു ബൗൾ നിറയെ ദാൽ കറി. ഒപ്പം സാലഡ്. ചോറു കഴിക്കാൻ ഇഷ്ടമാണ്. പക്ഷേ ബ്രൗൺ റൈസ് മാത്രം.
ലഞ്ചിനുള്ള അതേ വിഭവങ്ങൾ തന്നെയാണു ഡിന്നറിനും. അളവു കുറയ്ക്കുമെന്നു മാത്രം.
നല്ല വിശപ്പുണ്ടെങ്കിൽ മാത്രം മതി ഉച്ചഭക്ഷണം എന്നാണു ജൂഹിയുടെ പക്ഷം. അല്ലെങ്കിൽ ഒരു ബൗൾ നിറയെ വെള്ളരി, തക്കാളി, കാരറ്റ്, മുളപ്പിച്ച പയർ എന്നിവ ചേർത്ത സാലഡ് കഴിച്ചാൽ മതിയാകും.
ഫ്രൈ ചെയ്ത ഭക്ഷണം തീരെയില്ല. ബേക്ക് ചെയ്തതോ വേവിച്ചതോ ആയ പച്ചക്കറികളാണിഷ്ടം. ഫ്രൈഡ് ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോൾ കുറച്ച് ബദാമോ ആൽമണ്ടോ കഴിക്കും. എന്നാലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ദിവസമാണു ഞായറാഴ്ച. അന്നു മസാലദോശ കഴിക്കും. കൂടെ ഒരു വലിയ ഗ്ലാസ്സ് നിറയെ ബട്ടർ മിൽക്കും.
ഇടനേരം ഒരു ബൗളിൾ നിറയെ തൈര് കഴിക്കും. പിന്നെ കട്ട് ഫ്രൂട്ട്സ്. സാലഡ്. കൂടാതെ ഇഷ്ടം പോലെ വെള്ളവും. സ്കിൻ തിളങ്ങാൻ ഇതിൽക്കൂടുതൽ എന്തുവേണം.
∙തിളങ്ങും സൗന്ദര്യം
ഓയിലി ഹെയർ ആണു ജൂഹിക്ക്. അതുകൊണ്ട് ആഴ്ചയിൽ മൂന്നു തവണ ഷാപൂ ചെയ്തു മുടി കണ്ടിഷനർ ചെയ്യും.
മാസത്തിലൊരിക്കൽ ക്ലീനപ്, പെഡിക്യുർ, മാനിക്യുർ, ഹെയർ ആൻഡ് ബോഡി സ്പാ തുടങ്ങി സെലിബ്രിറ്റികൾ ചെയ്യുന്ന എല്ലാ ബ്യൂട്ടി ട്രീറ്റ്മെന്റും ജൂഹിയും ചെയ്യും. ദിവസവും കിടക്കും മുൻപു മോയിസ്ചറൈസറും ഐക്രീമും പുരട്ടും.
നേർമയായി മുറിച്ച ഉരുളക്കിഴങ്ങ് കണ്ണിനു മീതെ വയ്ക്കും. ക്ഷീണം മാറി കണ്ണുകൾ ഫ്രഷ് ആകും. മേക്കപ്പ് റിമൂവ് ചെയ്യാതെ ഉറങ്ങാൻ പോകില്ല. ബേബി ഓയിൽ പുരട്ടിയാണു മേക്കപ്പ് റിമൂവ് ചെയ്യുന്നത്.
Read More : Health and Fitness Tips