പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെന്ന് തമാശയായി പറയാമെങ്കിലും പാവേല്‍ ലാഡ്സായിക് എന്ന, മുപ്പത്തിയഞ്ചുകാരനായ പോളണ്ടുകാരന്റെ കഥ കേട്ടാൽ ആരുമൊന്നു ഞെട്ടും. ചെറുപ്പം എങ്ങനെയെല്ലാം നിലനിർത്താമെന്ന് പലരും ആലോചിക്കുമ്പോഴാണ് അകാലത്തിൽ വാർധക്യം നേടാൻ പാവേലിന്റെ കഠിനാധ്വാനം ! സോൾട്ട് ആൻഡ് പെപ്പർ ലുക്കിനോട് കടുത്ത ആരാധനയുള്ള പാവേല്‍ വൻ തുക ചെലവാക്കിയാണ് പത്തു വർഷം കൊണ്ട് അറുപതുകാരന്റെ ലുക്ക് സ്വന്തമാക്കിയത്. ഇതെന്തു ഭ്രാന്തെന്നു തോന്നാമെങ്കിലും പാവേലിനു പോളിഷ് വൈക്കിങ് എന്ന വിളിപ്പേരും സമൂഹമാധ്യമങ്ങളിൽ താരപരിവേഷവും ലഭിച്ചു.
പാവേലിനെ ഫോളോ ചെയ്യുന്ന ആരാധകരുടെ എണ്ണം ഒറ്റയാഴ്ച കൊണ്ട് മൂന്നര ലക്ഷം കടന്നുകഴിഞ്ഞു. ഫോട്ടോഷോപ്പ്, മേക്കപ്പ് ചെപ്പടിവിദ്യകളെന്നു വിമർശകർ പറയാനിടയുള്ളതു കൊണ്ടാകാം, പത്തുവർഷം മുൻപെടുത്ത ചിത്രവും ഇപ്പോഴത്തെ സിക്സ് പാക്ക് ചിത്രവും ആരാധകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. സിക്സ്പാക്കിനു വേണ്ടി താന്‍ വളരെയധികം കഠിനാധ്വാനം നടത്തിയെന്ന് പാവേല്‍ തന്നെ സമ്മതിക്കുന്നു. ഫിറ്റ്നസ് രഹസ്യമറിയാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ്, തന്റെ ഏതു രൂപത്തോടാണ് പ്രിയമെന്നറിയാൽ പാവേലിന്റെ വക ഒാൺലൈൻ വോട്ടിങ്ങും !