Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, പഴം

weight-loss

തൂക്കം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനെപ്പറ്റിയാണ്. സംഗതി ശരിയാണെന്നു തോന്നുമെങ്കിലും ഉയർന്ന കലോറി അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ശരീരത്തിന്റെ തൂക്കം കൂട്ടുന്നവയല്ല. വാസ്തവത്തിൽ അത്തരം ചില ഭക്ഷണ സാധനങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

എല്ലാ കലോറികളും ഒരേ പോലെ കൂടി ചേർന്നവയല്ല എന്നതാണ് വസ്തുത. മാത്രമല്ല വ്യത്യസ്തമായ ഭക്ഷണങ്ങൾ

വ്യത്യസ്തമായ മെറ്റബോളിക്  പ്രവർത്തനത്തിലൂടെ കടന്ന് വ്യത്യസ്ത ഫലങ്ങൾ ഉളവാക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്നു. (വിശപ്പ്, ഹോർമോൺ ഉത്പാദനം,  കൊഴുപ്പിനെ ദഹിപ്പിക്കൽ...)

ഇങ്ങനെയൊക്കെ പറഞ്ഞാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം, അതിന്റെ അളവ് എന്നിവയ്ക്ക് തൂക്കം  കുറയ്ക്കുന്നതിൽ വലിയ പങ്കുണ്ട്. അതുകൊണ്ട് നിങ്ങൾ കഴിക്കുന്ന ഓരോ കലോറി ഭക്ഷണവും വളരെ പ്രയാസപ്പെട്ട് കണ്ടു പിടിക്കണമെന്ന് അർത്ഥമില്ല. അത് തൂക്കം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തകർക്കുകയും നിങ്ങളെ വല്ലാത്ത അവസ്ഥയിൽ എത്തിക്കുകയും ചെയ്യും. വീണ്ടും ഉണ്ടാക്കുന്നതിനും സൂക്ഷിച്ചു വക്കുന്നതിനും കൂടുതലായ കലോറിയെ നശിപ്പിക്കുന്നതിനും തൂക്കം കുറയ്ക്കുന്നതിനും ശരീരത്തിനു നല്ല കൊഴുപ്പ് ആവശ്യമുണ്ട്. പോഷകങ്ങൾ അടങ്ങിയിട്ടുള്ള, തൂക്കം കുറയ്ക്കാൻ സഹായിക്കുന്ന, ഉയർന്ന കലോറി അടങ്ങിയ മൂന്ന് ഭക്ഷണങ്ങളെപ്പറ്റി അറിയാം. 

∙ മുട്ടയുടെ മഞ്ഞക്കരു 

ഭക്ഷണ നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്ന മിക്കയാളുകളും മുട്ട മുഴുവൻ കഴിക്കാതെ വെള്ളക്കരുമാത്രം കഴിക്കുന്നവരാണ്. അത് കലോറി കൂടുതലുണ്ടാക്കാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നു. മഞ്ഞക്കരു Vit A,B, K2, ജൈവഘടനയിലെയും രാസപ്രക്രിയയിലെയും തൈറോയിഡിന്റെ നോർമാലിറ്റിയെയും സഹായിക്കുന്ന കോളിൻ എന്നിവയാൽ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ഇതാവശ്യമാണ്.

∙ നെയ്യ്

ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് അനാരോഗ്യമാണെന്നു കരുതി അത് ഒഴിവാക്കുന്നവർ ധാരാളമുണ്ട്. നെയ്യിൽ നല്ല കൊഴുപ്പും പോഷകഗുണമുള്ള കലോറിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. തൂക്കം കുറയ്ക്കാൻ മാത്രമല്ല ദഹനപ്രക്രിയ സുഗമമാക്കാനും അർബുദത്തെ പ്രതിരോധിക്കാനും ഇതു പ്രയോജനകരമാണ്.

∙ വാഴപ്പഴം

ഉയർന്ന കലേറിയടങ്ങിയത് എന്ന പേരിൽ ഭക്ഷണ നിയന്ത്രണക്കാർ വിമർശിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇവ പോഷകങ്ങൾ മാത്രമല്ല നാരും അടങ്ങിയിട്ടുള്ളതാണ്. അന്നജത്തെ ചെറുക്കുന്നതിനാൽ തൂക്കം കുറയ്ക്കുന്നതിനും ഇതു സഹായിക്കുന്നു.

Read More : Fitness Tips