ഒരു നേരമെങ്കിലും ചോറും കൂട്ടി ഒരിത്തിരി ആഹാരം കഴിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെയാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക്. ഇന്ത്യന്‍ആഹാരശീലങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് ചോറ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ചോറ് ശീലമാക്കിയവര്‍ പോലുമുണ്ട്.
പക്ഷേ വണ്ണം കുറയ്ക്കാന്‍ ആഗ്രഹം എന്തെങ്കിലും ഉണ്ടെങ്കില്‍ ഈ ചോറിന്റെ കാര്യം അങ്ങ് മറന്നേക്കാനാണ് പൊതുവേ പോഷകാഹാര വിദഗ്ധർ പറയുന്നത്. ചോറ് തീര്‍ത്തും ഒഴിവാക്കുന്നതാണ് മിക്ക ഹെല്‍ത്ത് ഡയറ്റുകളും.
എന്നാല്‍ ചോറിനെ അങ്ങനെ അകറ്റാതെ തന്നെ മികച്ചൊരു ഡയറ്റ് സാധ്യമാകും എന്നു വന്നാലോ?
പുതിയൊരു പഠനമാണ് ചോറിനെ തീര്‍ത്തും അവഗണിക്കാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നൊരു ഡയറ്റുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഉച്ചക്ക് ഒരു നേരമാണ് ഇതു പ്രകാരം ചോറ് കഴിക്കാന്‍ അവസരം. ഇതിനായി പറയുന്ന കാരണങ്ങള്‍ രണ്ടാണ്.
ഒന്ന് പകൽ സമയത്ത് ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാണ്. അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ ഇതു സഹായകമാകും. രണ്ട് പ്രാതലിനു ശേഷം ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോള്‍ പിന്നെയുള്ള 8-9 മണിക്കൂര്‍ സമയം ശരീരത്തിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്.
വണ്ണം കുറയ്ക്കാന്‍ നല്ലത് പാലോ തൈരോ?
പകല്‍ സമയത്ത് കൂടുതല്‍ ജോലികള്‍ നമ്മള്‍ ചെയ്യുക പതിവാണ്. ഇതിനു ആവശ്യമായ ഊര്‍ജ്ജം ശരീരത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ചോറിലെ കാര്‍ബോഹൈഡ്രേറ്റ് ഇതിനു സഹായിക്കും.
ബ്രൗണ്‍ റൈസ് ആണോ വൈറ്റ് റൈസ് ആണോ നല്ലത് ?
ഇത് മിക്കവരുടെയും സംശയമാണ്. എന്നാല്‍ അരിക്ക് ഇങ്ങനെ വ്യത്യാസം ഒന്നുമില്ല. ആകെയുള്ള വ്യത്യാസം ബ്രൗണ്‍ റൈസ് ദഹിക്കാന്‍ കുറച്ചു കൂടി സമയമെടുക്കുമ്പോള്‍ വൈറ്റ് റൈസ് അത്രയും നേരമെടുക്കുന്നില്ല.
ഇനി ചോറിനെ ചോറായിട്ട് തന്നെ കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇഡലിയോ പൂരിയോ കിച്ചടിയോ ആയിട്ടും തയാറാക്കി കഴിക്കാം. എങ്ങനെ കഴിച്ചാലും ശരി അളവിന് മുകളില്‍ കഴിക്കാതെ ശ്രദ്ധിക്കുക.
Read More : Fitness Tips