മെലിയണോ? ഫ്രിഡ്ജ് സഹായിക്കും

വണ്ണം കുറയ്ക്കാൻ പലവഴി നോക്കിയിട്ടും സാധിക്കുന്നില്ലല്ലോ എന്ന നിരാശയാണോ ? എങ്കിൽ നിങ്ങളുടെ ഫ്രിഡ്ജിന് ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും. തലപുകയ്ക്കേണ്ട. ഫ്രിഡ്ജിൽ എല്ലാ നേരത്തും ഒരു സ്ലിം ഡയറ്റ് പാക്കേജ് സൂക്ഷിച്ചാൽ മതി. എന്താണ് സ്ലിം ഡയറ്റ് പാക്കേജ് എന്നാണോ? നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ അത്യാവശ്യം കഴിക്കേണ്ട ഭക്ഷണങ്ങളുടെ ശേഖരമാണിത്. വിശപ്പു മാറുകയും ചെയ്യും. 

∙ഫ്രൂട്ട് ബൗൾ– ഫ്രിഡ്ജിൽ  ഡോർ സ്റ്റാൻഡിൽ ഒരു ഫ്രൂട്ട് ബൗൾ എപ്പോഴും നിറച്ചുവയ്ക്കുക. ആപ്പിൾ, പേരയ്ക്ക, മുന്തിരി, തുടങ്ങിയ വിവിധയിനം പഴങ്ങൾ കഴുകി വൃത്തിയാക്കി അരിഞ്ഞുസൂക്ഷിക്കണം. ഇടയ്ക്ക് ഫ്രൂട്ട് സാലഡ് രൂപത്തിൽ ഇവ പെട്ടെന്നെടുത്തു കഴിക്കാൻ വേണ്ടിയാണ്. 

∙ജ്യൂസ് ബോട്ടിൽ– പച്ചക്കറികളിൽ വെള്ളരി, പാവയ്ക്ക, തക്കാളി തുടങ്ങിയവ കഴുകി ജ്യൂസ് രൂപത്തിൽ എപ്പോഴും കുപ്പികളിലാക്കി സൂക്ഷിക്കുക. ദിവസവും ഒരു നേരം ഇത് വെള്ളം ചേർത്ത് കഴിക്കാവുന്നതാണ്. 

∙സൂപ്പ് ബൗൾ– പച്ചക്കറികൾ നേരിട്ടു കഴിക്കാൻ മടിയുള്ളവർക്ക് വെജ് സൂപ്പ് രൂപത്തിൽ തയാറാക്കി വയ്ക്കാം. വിശക്കുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇത് കഴിക്കാം. 

∙നട്സ് ബോക്സ്– പെട്ടെന്നു പെട്ടെന്നു വിശക്കാതിരിക്കാൻ കശുവണ്ടി, ബദാം, കപ്പലണ്ടി തുടങ്ങിയവ പെട്ടികളിലാക്കി ഫ്രിഡ്ജിൽ വയ്ക്കൂ. ഇടയ്ക്കിടയ്ക്ക് ഇതെടുത്ത് കഴിക്കാം 

∙ഇൻസ്റ്റന്റ് ഫുഡ്– അധിക കാലറി ഊർജമില്ലാത്ത വീറ്റ് ബ്രഡ്, ഓട്സ്, കോണ്‍ഫ്ലക്സ് തുടങ്ങിയവ ഫ്രിഡ്ജിൽ ശേഖരിച്ചുവയ്ക്കാൻ മറക്കേണ്ട. വിശക്കുമ്പോൾ അമിതമായി കാലറിയുള്ള ഭക്ഷണത്തിനു പകരം ഇത്തരം ഇൻസ്റ്റന്റ് ഭക്ഷണം കൊണ്ട് വിശപ്പടക്കാം. വണ്ണം വയ്ക്കുകയുമില്ല. 

Read More : Fitness Magazine