ഇപ്പോൾ മിക്കവരുടെയും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ശരീരഭാരം. സ്‍ലിം ഫിറ്റാണ് ആഗ്രഹമെങ്കിലും ജങ്ക്, ഫാസ്റ്റ്ഫുഡുകളാണ് മെനുവിൽ. ഇവ ശരീരഭാരം കൂട്ടുന്നതിനു പുരമേ രോഗമുള്ള ശരീരത്തെ സൃഷ്ടിക്കാനും മുൻപന്തിയിലുണ്ട്.
പോഷകം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം കുറച്ചാലോ? അതെങ്ങനെയെന്നല്ലേ... വ്യത്യസ്തമായ മൂന്ന് മുട്ട വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. മുട്ടയും ഓട്മീലും
കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത് സാവധാനത്തിൽ ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും. ചയാപചയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ഓട്മീലിനൊപ്പം മുട്ടയും കൂടി കഴിച്ചോളൂ.
2. മുട്ടയും ചീരയും
അയണിന്റെ അംശം ചീര(Spinach)യിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോൾ ഓംലറ്റ് പോഷകസമൃദ്ധമാകും. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്.
Read More : മുട്ട വെജോ നോൺ വെജോ
3. മുട്ടയും വെളിച്ചെണ്ണയും
മുട്ടയിൽ ബട്ടറോ മറ്റ് എണ്ണകളോ ചേർക്കുമ്പോൾ കൂടുതൽ കാലറി രൂപപ്പെടുന്നു. ചയാപചയ പ്രവർത്തനങ്ങൾ കൂട്ടി ഈ എക്സ്ട്രാ കാലറി ഇല്ലാതാക്കാൻ വെളിച്ചെണ്ണയ്ക്കു സാധിക്കും. അങ്ങനെ ശരീരഭാരം നിയന്ത്രണ്തതിലാക്കാൻ കഴിയും.
Read More : Fitness Tips