സമൂഹമാധ്യമങ്ങളിൽ നിരന്തരം ഫിറ്റ്നസ് ഫോട്ടോകളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടോ? ജിമ്മിലും മറ്റും വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളും ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള ടിപ്സുകളും എപ്പോഴും പങ്കുവയ്ക്കുന്നവരെ കുറിച്ചുള്ള ഒരു രഹസ്യം പുറത്ത്.
ലണ്ടനിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരത്തില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവര്‍ നിരന്തരം ആളുകളുടെ ശ്രദ്ധ ലഭിക്കണമെന്ന് കൊതിക്കുന്നവരും എപ്പോഴും തങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കണമെന്ന് മോഹിക്കുന്നവരുമാണ് എന്നാണു പഠനം പറയുന്നത്. എന്തുകൊണ്ടാണ് നിരവധി ആളുകള്‍ തുടര്‍ച്ചയായി ഫിറ്റ്നസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്ന ആകംഷയില്‍ നിന്നാണ് ഈ പഠനത്തിനു ഗവേഷകര്‍ നേതൃത്വം നല്‍കിയത്.
സ്വന്തം നേട്ടങ്ങളെ അധികമായി കൊട്ടിഘോഷിക്കുന്നവരെ narcissists എന്നാണു വിളിക്കാറ്. ഇവരുടെ ജനസമ്മതി പക്ഷേ അവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തില്‍ അളക്കാന്‍ സാധിക്കില്ല. കാരണം ഒരിക്കലും ലൈക് എന്നത് ഒരാള്‍ക്ക് നിങ്ങളോടുള്ള മതിപ്പിന്റെ അടയാളമല്ല. രഹസ്യമായി നിങ്ങളുടെ ഈഗോയെ അവര്‍ പരിഹസിക്കുന്നും ഉണ്ടാകാം. ഫിറ്റായിരിക്കുന്നത് എപ്പോഴും നല്ലതുതന്നെ. പക്ഷേ അത് തെളിയിക്കാനും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും ശ്രമിക്കാതിരിക്കുക. നേട്ടങ്ങള്‍ നിങ്ങളെ തേടി വരേണ്ടതാണ്. പോയി പിടിച്ചു കൊണ്ട് വരേണ്ട ആവശ്യമുണ്ടോ ?
Read More : Fitness Magazine