കുടവയറിനോട് ബൈ പറയാൻ ഇവ ആഹാരത്തില്‍ ഉൾപ്പെടുത്താം

ഒരു പ്രായമെത്തിയാല്‍ ഒട്ടുമിക്ക ആളുകളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കുടവയര്‍. പ്രായം കൂടുന്തോറും ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. 

നിര്‍ഭാഗ്യവശാല്‍ ഇത് നമ്മുടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ടമാക്കുകയും ഒരുപിടി രോഗങ്ങളെ കൂടെ കൊണ്ടുവരികയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം,  ചിലതരം കാന്‍സര്‍ എന്നിവയെല്ലാം ഇതിന്റെ കൂടെ വരാവുന്നതാണ്.

എത്രയൊക്കെ ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ല എന്നു പരാതി പറയുന്നവരുണ്ട്. എന്നാല്‍ ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും.

സാല്‍മണ്‍ - മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ്  സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ.  വൈറ്റമിന്‍ ഡി യുടെ കേദാരമാണ് ഇത്. കുടവയർ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ബ്രോക്കോളി-  കാത്സ്യം അടങ്ങിയ പച്ചക്കറികള്‍ കുറവാണ്. എന്നാല്‍ ബ്രോക്കോളി ഇതില്‍ ഒരല്‍പം വ്യത്യസ്തനാണ്. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.

ലോ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട്-  satiating protein ധാരാളം അടങ്ങിയതാണ് ഗ്രീക്ക് യോഗര്‍ട്ട്. ആവശ്യത്തിനു പോഷകം അട്ടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ നല്ലതാണ്. കാത്സ്യത്താല്‍ സമ്പുഷ്ടമാണ്  യോഗര്‍ട്ട്. ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും. അതുപോലെ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയതാണ്  യോഗര്‍ട്ട്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഇതിലുണ്ട്.