Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുത്തുള്ളിയും തേനുമുണ്ടോ; എങ്കില്‍ ഭാരം കുറയ്ക്കാന്‍ വേറെ വഴി അന്വേഷിക്കേണ്ട

garlic-honey

ഭാരം കുറയ്ക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നമ്മുടെ വീട്ടിലുള്ള രണ്ടു വസ്തുക്കള്‍ കൊണ്ട് ഇനി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം ഒപ്പം ഭാരം ക്രമീകരിക്കുകയും ചെയ്യാം. ഏതാണ് ആ വസ്തുക്കളെന്നു കൂടി അറിഞ്ഞോളൂ. നമ്മുടെ തേനും വെളുത്തുള്ളിയും തന്നെ.

അതിരാവിലെ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളാന്‍ സഹായിക്കും. ഇതുപോലെ തന്നെയാണ് വെളുത്തുള്ളിയും തേനും. തേനില്‍ മുക്കിവെച്ച വെളുത്തുള്ളി വെറും വയറ്റില്‍ അതിരാവിലെ കഴിക്കുന്നതാണ് ഇതിന്റെ രീതി. 

പോഷകഗുണങ്ങള്‍ ഏറെയുള്ള തേനും വെളുത്തുള്ളിയും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല ദഹനവും എളുപ്പത്തിലാക്കുന്നു. വെളുത്തുള്ളിക്ക് നമ്മുടെ ശരീരത്തിലെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും വിശപ്പിനെ നിയന്ത്രിക്കാനുമുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ അമിതമായി ആഹാരം കഴിക്കുന്നത്‌ കുറയ്ക്കാനും ഈ ശീലം സഹായിക്കും. 

ഉപയോഗം ഇങ്ങനെ -മൂന്നോ നാലോ വെളുത്തുള്ളി അല്ലികള്‍ മുറിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനുമായി ചേര്‍ക്കുക. ഇത് നന്നായി തേനില്‍ ചേര്‍ത്തിളക്കി വയ്ക്കണം. ശേഷം അതിരാവിലെ ഇത് കഴിക്കാം. ഇങ്ങനെ മിക്സ് ചെയ്തു വച്ചത് മൂന്നു ദിവസം വരെ ഫ്രിജിലും സൂക്ഷിക്കാം.