Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചിത്രത്തിനായി ശരീരഭാരം കുറച്ച് രജിഷ; ഗംഭീരം ഈ മേക്കോവർ

rejisha1

ജൂൺ എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ച് രജിഷ വിജയൻ. ഏകദേശം ഒൻപതു കിലോയാണ് കഥാപാത്രമാകാൻ വേണ്ടി രജിഷ കുറച്ചത്. ഇതിനുവേണ്ടി താരം നടത്തിയ വർക്ഔട്ടിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിംസ് റിലീസ് ചെയ്തു. ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. 

രണ്ടു മാസത്തോളമെടുത്ത്, ശരിയായ ഡയറ്റ് പ്ലാനിലൂടെയും ജിമ്മിലെ വർക്ഔട്ടിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് രജിഷ പറയുന്നു. ഫിറ്റ്നസ് ട്രെയിനർ ബിനുവാണ് രജിഷയെ പരിശീലിപ്പിച്ചത്. ബുദ്ധിമുട്ടേറിയ വർക്ഔട്ടുകൾ പോലും മടി കൂടാതെ ചെയ്യാൻ രജിഷ തയാറായിരുന്നെന്നും പറ്റില്ലെന്ന് ഒരിക്കൽപോലും പറഞ്ഞിട്ടില്ലെന്നും ബിനു പറയുന്നു.

ആദ്യത്തെ ഒരു മണിക്കൂർ കാർഡിയോ വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. സൈക്ലിങ്, എലിപ്റ്റിക്കൽ, ട്രെഡ്മിൽ ഇതെല്ലാം നന്നായി ചെയ്യിച്ചിട്ട് ഒരു ദിവസം അപ്പർ ബോഡി, അടുത്ത ദിവസം ലോവർ ബോഡി ഇങ്ങനെയുള്ള ഷെഡ്യൂൾ ആയിരുന്നു. അപ്പർ ബോഡി ഷെഡ്യൂളിൽ ഫാറ്റ് കുറയുന്നതിനും ഷെയ്പ്പിനു വേണ്ടിയുമുള്ള വ്യായാമങ്ങളായിരുന്നു, ഫ്ലോർ എക്സസൈസുമുണ്ടായിരുന്നെന്ന് ട്രെയ്നർ പറയുന്നു.