ബോളിവുഡിലെ മിന്നും താരമായി ഉയര്‍ന്നു വരുന്ന നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലെ മകളാണ് സാറ. കേദാര്‍നാഥ് എന്ന ആദ്യചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ സാറ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. ആരും മോഹിക്കുന്ന മുഖകാന്തിയും അകാരസൗന്ദര്യവുമുള്ള ആളാണ് സാറ. എന്നാല്‍ ഇതിനെല്ലാം മുന്‍പ് തികച്ചും വ്യത്യസ്തയായൊരു സാറയും ഉണ്ടായിരുന്നു.
നാണം കുഞ്ഞുങ്ങിയായ അമിതവണ്ണമുള്ള ഒരു സാറ. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് ഇതായിരുന്നു സാറ. പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും അമിതവണ്ണവും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ ഒരു നടിയാകണം എന്ന ആഗ്രഹം അന്ന് മുതല്‍ സാറയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എപ്പോഴോ സാറ തനിക്കൊരു മാറ്റം വേണമെന്നു ചിന്തിച്ചു തുടങ്ങി.
എയര്‍പോര്‍ട്ടില്‍ കൂട്ടികൊണ്ട് വരാനെത്തിയ അമ്മയ്ക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതാണ് സാറയുടെ മാറ്റത്തിനു തുടക്കമായത്.
96 കിലോയായിരുന്നു അപ്പോള്‍ സാറയുടെ ഭാരം. അമ്മ അമൃത സിങ് ആയിരുന്നു സാറയ്ക്ക് ഇതിനുള്ള പ്രചോദനം നല്‍കിയത്. പിന്നെ ഭാരം കുറയ്ക്കാനുള്ള കഠിനപരിശ്രമമായിരുന്നു.
കരീന, മലയ്ക്ക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആയിരുന്നു സാറയുടെയും പരിശീലക. ഫുള്‍ ബോഡി വര്‍ക്ക് ഔട്ട് ആയിരുന്നു സാറ ചെയ്തിരുന്നത്. കുടുംബത്തിലെ എല്ലാവരെയും പോലെ ഒരു സ്പോര്‍ട്സ് പ്രേമിയാണ് സാറയും. അച്ഛന്‍ സെയ്ഫിനൊപ്പവും സഹോദരനൊപ്പവും സ്ഥിരമായി ടെന്നീസ് കളിക്കുമായിരുന്നു. ജങ്ക് ഫുഡ് ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി ഉപേക്ഷിച്ചു. പ്രോട്ടീന്‍ ബാറുകള്‍, സാലഡുകള്‍ എന്നിവയായിരുന്നു പിന്നെ സാറയുടെ മെനുവില്‍ ഇടം നേടിയവ.
ഇതു തന്നയാണ് ഇന്നു കാണുന്ന ക്യൂൻ സാറയുടെ രഹസ്യവും.