കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്സ് (Blount’s disease) രോഗവുമായാണ് മാക്സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തിൽ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്സിന്‍ ആഹാരത്തെ സ്നേഹിച്ചു തുടങ്ങിയത്.
ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്. 16 വയസ്സുള്ളപ്പോള്‍ തന്നെ മാക്സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു.
ഒടുവില്‍ മാക്സിന്‍ 111 കിലോയിലേക്കു വരെ എത്തി. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിൻഡ്രോം, എൻഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്സിനെ അലട്ടാന്‍ തുടങ്ങി. വിദഗ്ധ പരിശോധനയിൽ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടർമാർ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടർ നല്‍കി.
ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്‌മന്റ് പ്ലാനില്‍ മാക്സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്സിനു നല്‍കിയത്. ആദ്യവർഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വർഷം കൊണ്ട് 111 കിലോയാണ് മാക്സിൻ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018 ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്സിന്‍.