കൃത്രിമ ശ്വാസോച്ഛാസം: മറക്കരുത് ഈ അഞ്ചു കാര്യങ്ങൾ

അപകടമോ ഹൃദയാഘാതം വഴിയോ ഒരു വ്യക്തിക്കും ശ്വാസ തടസ്സം നേരിട്ടാൽ വിവിധ ശരീരഭാഗങ്ങളിലേക്കുള്ള പ്രാണ വായു സഞ്ചാരം നിലയ്ക്കും. ഇതു തടയാനാണ് സിപിആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) ചെയ്യുന്നത്. 

.ആദ്യം ശ്വസനരീതി ശ്രദ്ധിക്കുക. വലിയ ശബ്ദങ്ങൾ കേട്ടാൽ ശ്വാസതടസ്സം ഉണ്ടെന്നു കരുതാം. 

∙ നെഞ്ച് ക്രമാതീതമായി വികസിക്കുകയും സങ്കോചിക്കു കയും ചെയ്യുന്നുണ്ടോയെന്നും നോക്കണം. 

∙ കൈ കൊണ്ട് മൂക്കിനു സമീപം വച്ചും ശ്വാസമുണ്ടെന്ന് ഉറപ്പു വരുത്താവുന്നതാണ്. 

∙ ഇനി ശരീരത്തിൽ നിന്നു രക്തസ്രാവം ഉണ്ടോയെന്നു പരി ശോധിക്കുക. ഉണ്ടെങ്കിൽ അതു നിയന്ത്രണവിധേയമാക്കണം. 

∙ രോഗിയെ മലർത്തിക്കിടത്തുക. നെഞ്ചിന്റെ നടുവിലുള്ള പരന്ന അസ്ഥി കണ്ടു പിടിക്കുക. രണ്ടു തോളെല്ലുകൾ ചേരുന്നത് ഇതിന്റെ മുകളിലായിട്ടാണ്. ഇടതു കൈപ്പത്തി തുടങ്ങുന്ന ഭാഗം ഈ അസ്ഥിയുടെ മൂന്നിലൊരു ഭാഗത്തു വയ്ക്കുക. മറ്റേ കൈ ഇടതു കൈപ്പത്തിയുടെ മുകളിലായി വയ്ക്കുക. 

∙വിരലുകൾ വാരിയെല്ലുകളിൽ തൊടരുത്. കൈകളുടെ സ്ഥാനം ഹൃദയത്തിനു മുകളിലാവണം. കൈമുട്ടുകൾ നിവർത്തിപ്പിടിച്ച് താഴേക്ക് ശക്തിയായി അമർത്തുക. ഇനി വായിലൂടെ കൃത്രിമ ശ്വാസം നൽകാം. അതിന് ഇടതു കൈ കൊണ്ട് ആളുടെ മൂക്കടച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് താടി ഉയർത്തുക. ആളുടെ വായോട് വായ് ചേർത്തുവച്ച് ശക്തിയായി ഊതുക. ഇങ്ങനെ ഇടവിട്ട് ചെയ്യുക വഴി രക്ത യോട്ടം സാധ്യമാകുന്നു. ഇതിനു ശേഷം എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കണം.