Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശം മാറ്റിവയ്ക്കല്‍ കൂടുതല്‍ ഫലപ്രദം 60 കഴിഞ്ഞ ദാതാവില്‍ നിന്നു സ്വീകരിക്കുമ്പോൾ

lungs

അവയവദാനത്തിനു സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരുന്നുണ്ട്. മനുഷ്യശരീരത്തിലെ പല അവയവങ്ങളും മാറ്റിവയ്ക്കാമെന്ന നിലയിലേക്ക് ഇപ്പോൾ വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും സാധാരണമാണ്. എന്നാല്‍ ഈ രംഗത്ത് നടത്തിയ വിവിധപഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയൊരു വസ്തുതയുമായി വന്നിരിക്കുകയാണ് കെന്റ്റക്കിയിലെ ലൂയിസ്വില്ലെ സർവകലാശാലാ ഗവേഷകർ.

60 വയസ്സിനു മുകളില്‍ പ്രായമുള്ള ദാതാവില്‍ നിന്നും ശ്വാസകോശം സ്വീകരിക്കുന്നതിന്റെ സാധ്യതകളിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ദാതാവില്‍ നിന്നും സിങ്കിള്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വഴി ശ്വാസകോശം മാറ്റിവച്ചവരിലും ചെറുപ്പക്കാരായ ദാതാവില്‍ നിന്നും ശ്വാസകോശം മാറ്റിവച്ചവരിലും നടത്തിയ പഠനത്തിൽ 60 കഴിഞ്ഞവരുടെ ശ്വാസകോശം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ നാള്‍ ആരോഗ്യത്തോടെ കഴിയാന്‍ സാധിക്കുമെന്ന് കണ്ടെത്തി. 

ചെറുപ്പക്കാരില്‍ നിന്നും ശ്വാസകോശം സ്വീകരിച്ചവരുടെ തുടര്‍ന്നുള്ള അതിജീവനം അഞ്ചു വര്‍ഷത്തില്‍ താഴെയായിരുന്നു. 2004 മുതല്‍  14 വരെ  ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകയ്ക്ക് വിധേയരായ 14,222  രോഗികളിലായിരുന്നു പഠനം. ഈ രംഗത്തുള്ള തുടര്‍പഠനങ്ങള്‍ ഭാവിയില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. 

Read More : Health News