Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാൻ കഴിയുമോ?

condom

ഈ നൂറ്റാണ്ടിലെ രോഗമെന്ന കുപ്രസിദ്ധി നേടിയ മഹാമാരിയാണ് എയ്ഡ്സ്. എച്ച്ഐവി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷന്‍സി സിന്‍ഡ്രോം എന്ന വൈറസാണ് എയ്ഡ്സിനു കാരണം. രോഗബാധിതനായ ആളുടെ രക്തം സ്വീകരിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഇഞ്ചക്ഷന്‍ സിറിഞ്ച് വീണ്ടും ഉപയോഗിക്കല്‍ അങ്ങനെ പലതരത്തില്‍ രോഗം മറ്റൊരാളിലേക്ക് പടരാം.  ഏറ്റവും കൂടുതലായി എയ്ഡ്സ് പകരുന്നത്‌ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. 

എയ്ഡ്സ് ബാധിതനോ ബാധിതയോ ആയ ഒരാളുമായുള്ള ലൈംഗികബന്ധം രോഗം മറ്റൊരാളിലേക്ക് പടരാന്‍ കാരണമാകും. രോഗം ബാധിച്ച ആളുമായി ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചു ലൈംഗികബന്ധം സാധിക്കുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും ഒരു ഗര്‍ഭനിരോധനോപാധികള്‍ക്കും നൂറുശതമാനം സുരക്ഷിതത്വം വാഗ്ദാനം ചെയ്യാന്‍ കഴിയില്ല എന്നാണു  പ്രമുഖ സെക്സോളജിസ്റ്റ് ആയ ഡോ. റയ്ന പറയുന്നത്.  

എയ്ഡ്സ് രോഗിയുമായുള്ള ലൈംഗികബന്ധം മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഉറ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പാകപ്പിഴകള്‍,  ഉറ പൊട്ടിപോകുക തുടങ്ങിയ അപകടങ്ങള്‍ രോഗം നിങ്ങളിലേക്ക് എത്താന്‍ കാരണമായേക്കാം. 

ഓറല്‍ സെക്സ് ചെയ്യുന്നവരിലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ കോണ്ടം കൊണ്ട്  വലിയ ഉപകാരമുണ്ടാകില്ല. 

കോണ്ടം ഉപയോഗിക്കുമ്പോള്‍ 

ശരിയായ സൈസ് തിരഞ്ഞെടുക്കുക, 

ലിംഗം ഉദ്ധരിച്ച അവസ്ഥയില്‍ മാത്രം കോണ്ടം ധരിക്കുക, 

കോണ്ടം ധരിക്കുമ്പോള്‍ അഗ്രത്തില്‍ അല്പം സ്ഥലമിടുന്നത് ശുക്ലം ശേഖരിക്കപ്പെടാന്‍ സഹായിക്കും. കൂടാതെ ധരിക്കുന്നതിന് മുമ്പ് അഗ്രഭാഗത്തെ വായു ഞെക്കി പുറത്ത് കളയുന്നത് സ്ഖലന സമയത്ത് കോണ്ടം പൊട്ടിപ്പോകുന്നത് തടയും.

ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കരുത്. 

ഉപയോഗകാലാവധി പരിശോധിച്ച ശേഷം മാത്രം തിരഞ്ഞെടുക്കുക.

Read More : Health News