Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു ചുറ്റും മരങ്ങളുണ്ടോ?

home

അന്തരീക്ഷത്തിലെ പൊടിയും പുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നോ? ശ്വസനപ്രശ്നങ്ങളും ആസ്മയും അലട്ടുന്നുവോ? എങ്കിൽ ധാരാളം പച്ചപ്പുള്ള സ്ഥലത്തേക്ക് താമസം മാറ്റിക്കൊള്ളൂ.

ധാരാളം മരങ്ങൾ ചുറ്റുപാടുമുള്ള സ്ഥലത്ത് ജീവിക്കുന്നവർ, നഗരത്തിലെ വായുമലിനീകരണം ഉള്ള സ്ഥലത്തെത്തിയാലും ആസ്‌മ വരാൻ സാധ്യത വളരെ കുറവായിരിക്കുമെന്നു പഠനം.

മലിനമായ നഗരപ്രദേശത്ത് മരങ്ങൾ ഉണ്ടെങ്കിൽ അവ ശ്വസനാരോഗ്യമേകുമെന്ന് എൻവയൺമെന്റ് ഇന്റർനാഷനൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാഹനങ്ങളിൽനിന്നുള്ള വായുമലിനീകരണം തടയാനും മരം വച്ചു പിടിപ്പിക്കുന്നതിലൂടെ സാധിക്കും. ആസ്‌മയ്ക്ക് കാരണമാകുന്ന മലിന വസ്തുക്കളെ സസ്യങ്ങൾ വായുവിൽനിന്നു നീക്കം ചെയ്യുന്നു.

പച്ചപ്പും ഉദ്യാനങ്ങളും അന്തരീക്ഷമലിനീകരണം കുറയ്ക്കും. എന്നാൽ വളരെയധികം മാലിന്യമുള്ള നഗര പ്രദേശങ്ങളിൽ ഇവ ഗുണം ചെയ്യില്ല. മരങ്ങൾക്കു മാത്രമേ ഇവിടങ്ങളിലെ വായുവിനെ ശുദ്ധമാക്കാൻ സാധിക്കൂ.

ആസ്‌മ ബാധിച്ചവരെ 15 വർഷക്കാലം ഗവേഷകർ പഠന വിധേയരാക്കി. 26,000 നഗര പ്രദേശങ്ങളിൽ ആസ്‌മ മൂലം ആശുപത്രിയിലാകപ്പെട്ട കേസുകൾ താരതമ്യം ചെയ്തു.

വീടിനു സമീപത്ത് മരങ്ങൾ ഉണ്ടെങ്കിൽ ആസ്മ വരാൻ സാധ്യത കുറവാണെന്ന ഈ പഠനം എക്സീറ്റർ സർവകലാശാലയിലെ ഗവേഷകരാണ് നടത്തിയത്.

Read More : Health News