Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞ് ഇന്ത്യയിൽ പിറന്നു

mermaid-baby

മത്സ്യകന്യകയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ എന്നും സജീവമാണ്. അതെന്തായാലും ഇതേ പേരിലൊരു മനുഷ്യാവസ്ഥ ഉണ്ടെന്നതാണ് വാസ്തവം. അത്തരത്തിലൊരു കുഞ്ഞാണ് പശ്ചിമ ബംഗാളിൽ ജനിച്ചത്. മൽസ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞ്. കൊൽക്കത്തയിലെ ചിറ്റരഞ്ജൻ ദേവാസദൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഏകദേശം നാലുമണിക്കൂറുകൾ മാത്രമാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർക്കു സാധിച്ചത്.  കാലുകൾ ചുറ്റിപ്പിണഞ്ഞു പോയതിനാലും പെൽവിസ് വികസിക്കാത്തതിനാലും  കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാനും സാധിച്ചില്ല. ഇത്തരത്തിൽ ലോകത്ത് ജനിക്കുന്ന 5–ാമത്തെ കു‍ഞ്ഞും ഇന്ത്യയിലെ രണ്ടാമത്തെ കുഞ്ഞുമാണിത്. 2016–ൽ ഉത്തർപ്രദേശിൽ ഉണ്ടായ കുഞ്ഞാണ് ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. വെറും 10 മിനിറ്റ് മാത്രമാണ് ആ കു‍ഞ്ഞ് ജീവനോടെ ഉണ്ടായിരുന്നത്. 

പിണഞ്ഞിരിക്കുന്ന കാലുകളും കാഴ്ചയിൽ മത്സ്യകന്യകയെപ്പോലെ തോന്നുന്ന രൂപവുമായാണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത്.

ഈ  അവസ്ഥ Sirenomelia(സിറെനോമേലിയ) എന്നാണ് അറിയപ്പെടുന്നത്. മെർമെയ്ഡ് സിൻഡ്രോം(Mermaid Syndrome) എന്നും പറയപ്പെടുന്നുണ്ട്. 

കുഞ്ഞിന് അമ്മയിൽ നിന്നു ആവശ്യത്തിനു പോഷകാഹാരം ലഭിക്കാത്തതും ശരിയല്ലാത്ത രക്തചംക്രമണവുമാണ് ഈ അവസ്ഥയ്ക്കു കാരണമായതെന്നു ഡോക്ടർമാർ പറയുന്നു. 

കുഞ്ഞിന്റെ മാതാപിതാക്കളായ 23 കാരി മസ്കുര ബിബിയും ഭർത്താവും  കൂലിപ്പണിക്കാരാണ്. ഗർഭകാലത്തു ചെയ്യേണ്ട പരിശോധനകളെക്കുറിച്ചൊന്നും ഇവർക്ക് അറിവുണ്ടായിരുന്നില്ലത്രേ. പണമില്ലാത്തതിനാൽത്തന്നെ ആശുപത്രിയിൽ പോകുകയോ സ്കാനിങ് പോലുള്ളവ ചെയ്യുകയോ ഉണ്ടായില്ല. കുഞ്ഞിന്റെ അപ്പർ പാർട്ട് ശരിയായ രീതിയിൽത്തന്നെയായിരുന്നു. അരയ്ക്ക് കീഴ്പ്പോട്ട് കാലുകൾ ചുറ്റിപ്പിണഞ്ഞു. മാത്രമല്ല താഴേക്കുള്ള ഭാഗം ശരിയായ രീതിയിൽ വികസിച്ചിട്ടുമില്ലായിരുന്നു. 

Read More : Health News

related stories