ഇഎസ്ഐ‌‌ ചികിത്സ; ഇക്കാര്യങ്ങൾ ഓർത്തിരിക്കണം

തൊഴിലാളികൾക്ക് വൈദ്യസഹായം, മറ്റു ചികിത്സകള്‍, രോഗാനുകൂല്യം എന്നിവ നൽകി ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന കേന്ദ്രസർക്കാര്‍ സംവിധാനമാണ് ഇഎസ്ഐ. പ്രവസവം, മരണം തുടങ്ങിയവയ്ക്കെല്ലാം ഇഎ സ്ഐയിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിൽ ഇൻഷ്വർ ചെയ്യപ്പെടുന്ന തൊഴിലാളികളുടെ മാസശമ്പള പരിധി 21,000 രൂപയാണ്. 

∙അസുഖം, പ്രസവം, അപകടങ്ങൾ, മരണം, തൊഴിൽ ജന്യ രോഗങ്ങൾ കൊണ്ടുള്ള അവശത എന്നീ കാരണങ്ങളാൽ നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളിലെ വേതനത്തിനു പകരമായി നഷ്ടപരിഹാരം ഇഎസ്ഐ കോർപറേഷൻ ബ്രാഞ്ച് ഓഫീസുകൾ വഴി നൽകും. സാധാരണ രോഗാനുകൂല്യവും ദീർഘകാല രോഗാനുകൂല്യവും ഉണ്ട്. 

∙അസുഖം മൂലം വൈദ്യസഹായം വേണ്ടി വരികയും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്താൽ ഡിസ്പെൻസറിയിലെ അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനുള്ളിൽ ബ്രാഞ്ച് ഓഫീസിൽ സമർപ്പിച്ച് ക്ലെയിം ഫോം വാങ്ങി പൂരിപ്പിച്ചു നൽകണം. 50 ശതമാനം വരെ ആനു കൂല്യം ലഭിക്കും. 

∙ഒരു വർഷത്തിൽ പരമാവധി 91 ദിവസം വരെ  സാധാരണ രോഗാനുകൂല്യത്തിനു അർഹതയുണ്ട്. ദീർഘകാല രോഗങ്ങൾ ക്ക് 124 ദിവസം വരെയും. 309 ദിവസം വരെ മെഡിക്കൽ റെഫറി യുടെ സർട്ടിഫിക്കറ്റിന്മേലും 400 ദിവസം മുതൽ പരമാവധി രണ്ട് വർഷം വരെ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിലും ആനുകൂല്യത്തിന് അർഹതയുണ്ട്. വേതനത്തിന്റെ ഏകദേശം 70 ശതമാനം വരെ ഇങ്ങനെ ലഭിക്കും.

∙അപകടം കൊണ്ടുണ്ടായ അവശതയ്ക്കുള്ള ആനുകൂല്യവും രണ്ടു തരത്തിലുണ്ട്. താൽക്കാലിക അവശതയ്ക്കും സ്ഥിര അവശത‌യ്ക്കും ഇഎസ്ഐയുടെ കീഴിലുള്ള തൊഴിൽ പ്രവേശിച്ച ദിവസം മുതൽ വരിസംഖ്യ അടച്ചോ ഇല്ലയോ എന്നതു പരിഗണിക്കാതെ ഈ ആനുകൂല്യത്തിനു അർഹതയുണ്ട്. അവശത നിലനിൽക്കുന്ന കാലത്തോളം വേതനത്തിന്റെ 70 ശതമാനം വരെ ലഭിക്കുന്നു.

∙തൊഴിൽ ശാലയിലെ അപകടം മൂലം സ്ഥിരമായ അവശതയോ അംഗവൈകല്യമോ ഉണ്ടായാൽ ജോലി ചെയ്യാനുള്ള കഴിവിന്റെ കുറവിനു ആനുപാതികമായ നിരക്കിൽ ജീവിത കാലം മുഴുവനും സാമ്പത്തിക ആനുകൂല്യം ലഭ്യമാണ്. 

∙തൊഴിലിനിടെ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നഷ്ട പരിഹാരം ലഭിക്കും. വേതനത്തിന്റെ 70 ശതമാനം വരെയാണ് ഇങ്ങനെ ലഭിക്കുക. പ്രതിമാസ പെൻഷനായും ഈ തുക ലഭിക്കാം. പ്രസവാനുകൂല്യം ലഭിക്കുന്നതിന് ഇൻഷ്വർ ചെയ്ത വ്യക്തി അംഗീകൃത ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രസവശേഷം 30 ദിവസത്തിനുള്ളിൽ പ്രസവ സംബന്ധമായ രേഖകളും ഹാജരാക്കണം. ഇതിൻപ്രകാരം 24 ആഴ്ചകളിലെ മുഴുവൻ വേതനവും ലഭിക്കും. രണ്ടു തവണത്തെ ഗർഭധാര ണത്തിനു മാത്രമേ ഇതു ലഭിക്കൂ. ഗർഭം അലസിയാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റിന്മേല്‍ ആറാഴ്ച വരെയും ആനു കൂല്യം ലഭ്യമാണ്. 

∙ഒരു തൊഴിലാളി മരണപ്പെട്ടാൽ 3,000 രൂപയിൽ കവിയാത്ത തുക സംസ്ക്കാര ചടങ്ങുകളുടെ ചെലവിലേക്കായി നൽകുന്നു. ചെലവായ തുക റീ ഇംപേഴ്സ് ചെയ്തു വാങ്ങാം.

∙തൊഴിൽ സ്ഥാപനം സ്ഥിരമായി അടഞ്ഞു പോകൽ, തൊഴിൽ സംബന്ധമല്ലാത്ത അപകടം വഴി 50 ശതമാനത്തിൽ കുറയാത്ത സ്ഥിരമായ അംഗവൈകല്യം എന്നിവ വഴി തൊഴിൽ നഷ്ടപ്പെട്ടാൽ രാജീവ് ഗാന്ധി ശ്രമിക്ക് കല്യാൺ യോജന വഴി മൂന്നു വർഷത്തെയെങ്കിലും ഇഎസ്ഐ വിഹിതം അടച്ച തൊഴിലാളിക്ക് പരമാവധി ആറു മാസത്തേക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നു. 

∙തൊഴിലാളിക്കും കുടുംബത്തിനും പൂർണമായും സൗജന്യ വൈദ്യസഹായം ഇഎസ്ഐ വഴി ലഭിക്കും. ഇതിൽ രോഗി യുടെ പരിപാലനം, ഭവനസന്ദർശനം, വിദഗ്ധ ചികിത്സ, രോഗ പരിശോധന സംവിധാനം, ആശുപത്രിവാസം, അതിവിദഗ്ധ ചികിത്സ, സൗജന്യമരുന്നുകൾ, കൃത്രിമാവയവങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾ, കുടുംബാസൂത്രണം എന്നിങ്ങനെ പ്രാഥമിക ചികിത്സ മുതൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. 

∙എല്ലാ മരുന്നുകളും സൗജന്യമായി  ലഭിക്കുന്നു. ഇഎസ്ഐ ഡിസ്പൻസറിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുറമെ നിന്നു വാങ്ങിയാൽ അതിനു ചെലവായ തുക റീഇംപോഴ്സ് ചെയ്തു നേടാം. പ്രാഥമിക ചികിത്സയ്ക്കായി സമീപിക്കേണ്ടത് രോഗിയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഇഎസ് ഐ ഡിസ്പെൻ സറിയിലാണ്. 

∙ഇഎസ്ഐ ആശുപത്രിയിൽ ലഭ്യമല്ലാത്ത സേവനത്തിനായി തൊഴിലാളികൾക്ക് ഇഎസ്ഐയുടെ തന്നെ റഫറൽ ആശു പത്രിയിലെ സൂപ്രണ്ടിന്റെ ശുപാർശയോടുകൂടി എംപാനൽ ആശുപത്രിയില്‍ ചികിത്സ തേടാം. ചികിത്സാ ചെലവുകൾ ഇസ്ഐ വഹിക്കും. കേരളത്തിൽ 13 ഇഎസ്ഐ ആശുപത്രി കളും എംപാനൽ ചെയ്ത 66 സ്വകാര്യ ആശുപത്രികളുമുണ്ട്.