ലോകം ഇന്ന് ഏറ്റവുമധികം ഭയക്കുന്ന രോഗമാണ് കാന്‍സര്‍. എപ്പോള്‍ എവിടെ ഏതു രൂപത്തിലാണ് കാന്‍സറിന്റെ നീരാളിക്കൈകള്‍ ഒരാളെ പിടികൂടുക എന്നത് പറയാന്‍ കഴിയില്ല. മിക്കപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നതാണ് കാന്‍സര്‍ ചികിത്സ വൈകാനുള്ള പ്രധാനകാരണം.
രോഗിക്ക് എന്തെങ്കിലും തരത്തിലെ അസ്വസ്ഥതകള്‍ തോന്നി തുടങ്ങുമ്പോള്‍ തന്നെയാകും ആദ്യ പരിശോധന നടത്തുന്നതും. മിക്കപ്പോഴും ഇത് വൈകിയ വേളയില്‍ ആകാനും സാധ്യതയുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. എന്നാല്‍ താഴെപ്പറയുന്ന ഈ അഞ്ചു ടെസ്റ്റുകള്‍ കാന്‍സറിനെ നേരത്തെ തന്നെ കണ്ടെത്താന്‍ സഹായിക്കും. അവ എന്തൊക്കെയെന്നു നോക്കാം.
1. AMAS (Anti-malignin antibody screen test)
തുടക്കത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ വളരെ സഹായകമാണ് ഈ ടെസ്റ്റ്. മറ്റു ബ്ലഡ് ടെസ്റ്റുകള്‍ നല്‍കുന്ന ഫലത്തെക്കാള്‍ ഇത് വളരെ പ്രയോജനകരമാണ്.
2. Cancer Marker Tests
രോഗപ്രതിരോധ ശേഷി പരിശോധിക്കാന്‍ ആണ് ഈ ടെസ്റ്റ്. ഇതുവഴി കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കണ്ടെത്താന്‍ സാധിക്കും. അർബുദ കോശങ്ങൾ വളര്‍ച്ച പ്രാപിക്കുന്നതിനു മുന്‍പുതന്നെ കാന്‍സര്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് സാധിക്കും. AFP, CA 125, CEA എന്നീ ടെസ്റ്റുകളാണ് ഇതില്‍ സാധാരണ നടത്തുക.
3. Biological Terrain Assessment (BTA)
കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ആണ് ഇത്. രോഗിയുടെ തുപ്പല്‍, രക്തം, മുത്രം എന്നിവയാണ് പരിശോധിക്കുന്നത്.
4. DR-70
പതിമൂന്നുതരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കണ്ടെത്താന്‍ ഈ ബ്ലഡ് ടെസ്റ്റ് സഹായിക്കും. ശ്വാസകോശം, സ്തനം, കരള്‍, തൈറോയ്ഡ് അങ്ങനെ പതിമൂന്നു തരത്തിലെ കാന്‍സര്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും.
5. Lymphocyte Size Analysis
ലിംഫോസൈറ്റുകളുടെ ഡയമീറ്റര്‍ അളക്കുന്ന ടെസ്റ്റ് ആണ് ഇത്. സാധാരണ ലിംഫോസൈറ്റുകളെക്കാള്‍ വളര്‍ച്ച പ്രാപിച്ച ലിംഫോസൈറ്റുകളെ ഇതിലൂടെ കണ്ടെത്താം. ഈ ക്രമവ്യത്യാസം അനുസരിച്ചു കാന്‍സര്‍ വളര്‍ച്ച കണ്ടെത്താം.
Read More : Health News