Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയിലെ പിരിമുറുക്കം കൂടുതൽ ഇവർക്ക്

work-stress

പൊലീസുകാരിലും ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നവരിലും കൂടുതൽ മാനസിക പിരിമുറുക്കമുള്ളതായി കണ്ടെത്തൽ. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള നാഷനൽ പ്രോഗ്രാം ഓൺ പ്രിവന്റ്സ് ആൻഡ് കൺട്രോൾ ഓഫ് കാൻസർ, ഡയബറ്റിക്സ്, സിവിഡിഎസ് ആൻഡ് സ്ട്രോക് പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തിവരുന്ന പരിശോധനയിലാണ് ഈ കണ്ടെത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ജീവിതശൈലീ രോഗങ്ങൾ കൂടുന്നതായും സർക്കാർ ഉദ്യോഗസ്ഥരിൽ ഉയർന്ന മാനസിക പിരിമുറുക്കമുള്ളതായും പരിശോധന വ്യക്തമാക്കുന്നു. 

സ്കൂളുകൾ, പൊലീസ് സ്റ്റേഷനുകൾ, ബാങ്കുകൾ, പഞ്ചായത്ത് ഓഫിസുകൾ തുടങ്ങി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് ജീവനക്കാർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തുന്നത്. നോൺ കമ്യൂണിക്കബിൾ ഡിസീസ് സെല്ലാണ് ഇതിനു നേതൃത്വം നൽകുന്നത്. ജില്ലയിൽ ആറു സംഘങ്ങളെയാണ് പരിശോധനകൾക്കായി നിയോഗിച്ചിരിക്കുന്നത്. കുമളി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ എന്നിവരാണ് സംഘത്തിലുള്ളത്. 

ഓരോ ജീവനക്കാരന്റെയും കുടുംബാരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പുകവലി ഉപയോഗം ഉൾപ്പെടെയുള്ള 10 കാര്യങ്ങളാണ് ശേഖരിക്കുന്നത്. ഇപ്പോൾ ഏതെങ്കിലും രോഗത്തിന് ചികിൽസയിലാണോ, മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിയുന്നുണ്ട്. തുടർന്ന് രക്ത സാംപിളെടുത്ത് പ്രമേഹം, രക്തസമ്മർദം എന്നിവ പരിശോധിക്കും. ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ളവരോടു കൂടുതൽ പരിശോധനകൾക്കു വിധേയരാകണമെന്ന നിർദേശവും നൽകുന്നുണ്ട്.

Read More : ആരോഗ്യവാർത്തകൾ