Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നു വാങ്ങുമ്പോൾ നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടോ; വിഡിയോ കണ്ടുനോക്കൂ

medicine

എന്തു സാധനമായാലും ഉപയോഗിക്കുന്ന കാലാവധി പരിശോധിച്ചേ വാങ്ങാവൂ എന്നാണ് പറയാറ്, പ്രത്യേകിച്ച് മരുന്നുകൾ. ഫാർമസിയിൽ നിന്ന് മരുന്നു വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് പരിശോധിച്ച ശേഷമേ നൽകാവൂ എന്നുമുണ്ട്. മരുന്നിൽ നിർമിച്ച തീയതിയും ഉപയോഗിക്കേണ്ട കാലയളവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും വേണം. ഉപയോഗ കാലാവധി കഴിഞ്ഞ മരുന്നുകൾ അതു രേഖപ്പെടുത്തിയിരിക്കുന്ന തീയതി വച്ച് മുറിച്ചു മാറ്റി രോഗികൾക്ക് നൽകുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന വിധത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എട്ട് സ്ട്രിപ്പ് ഗുളികകൾ വാങ്ങിയ ഒരാൾക്ക് ഉപയോഗകാലാവധി രേഖപ്പെടുത്തിയിരിക്കുന്നിടത്തുവച്ച് മുറിച്ചാണ് ഫാർമസിസ്റ്റ് നൽകിയിരിക്കുന്നത്. ഒരു കാരണവശാലും ഉപയോഗ കാലാവധി കണ്ടു പിടിക്കാൻ പറ്റില്ലെന്നു സാരം. ഇത് ചോദ്യം ചെയ്യുമ്പോൾഅവിടെ നിന്ന സ്റ്റാഫുകളിൽ ആരോ അറിയാതെ ചെയ്തതാണെന്നും മറ്റുമുള്ള ഓരോരോ ഒഴിവുകഴിവുകൾ പറയുകയാണ് ഫാർമസിസ്റ്റ്. 

എക്സ്പയറി ഡേറ്റ് കഴി‍ഞ്ഞ മരുന്നുകൾ പലതരം അലര്‍ജിയിൽ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണക്കാരായ ചിലരാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ മരുന്നുവാങ്ങി കഴിക്കുന്നുമുണ്ട്. മരുന്നു വിതരണം ചെയ്യുന്നവർ ഇത്തരക്കാരെ ശരിക്കും ചൂഷണം ചെയ്യുകയാണ്. 

Read More : Health Tips