കൈകളും കാലുകളും പരമാവധി നിവര്‍ത്തി സന്തോഷത്തിന്റെ പാരമ്യത്തിലായിരുന്നു സുലിവന്‍ ഈ ലോകത്തേക്ക് വന്നത്. ഇത്രയും റിലാക്സ് ചെയ്ത് അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്ന ഒരു കണ്‍മണിയെ തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷേ സുലിവന്റെ അമ്മയ്ക്ക് പ്രസവം അത്ര സുഖകരമല്ലായിരുന്നു.
നാലു ദിവസം നീണ്ടു നിന്ന വേദനകള്‍ക്ക് ഒടുവിലാണ് എയ്ഞ്ചൽ ടെയ്‍ലര്‍ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. പക്ഷേ കക്ഷി പുറത്തു വന്നത് അതീവഗംഭീരമായും. 33 കാരിയായ എയ്ഞ്ചലിന്റെ പ്രസവം പറഞ്ഞതിലും ഒരാഴ്ച മുന്നേ ആയിരുന്നു. കടുത്ത രക്തസമ്മര്‍ദമായിരുന്നു അതിനു കാരണം.
മാര്‍ച്ച് അഞ്ചിനാണ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. നാലു ദിവസം കാത്തിട്ടും സാധാരണപ്രസവം നടന്നില്ല. മാത്രമല്ല എയ്‍ഞ്ചലിന്റെ സ്ഥിതി വഷളാകുകയും ചെയ്തു. ഗര്‍ഭപാത്രം പൊട്ടിപോകുമെന്ന അവസ്ഥ വന്നതോടെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി.
എട്ടിന് സുലിവന്‍ ജനിച്ചു. ചില്ലസ്റ്റ് ബേബി എന്നാണ് മാധ്യമങ്ങള്‍ അവന്റെ വരവിനെ വാഴ്ത്തിയത്. കയ്യും കാലും നിവര്‍ത്തി വളരെ കൂള്‍ ആയാണ് കക്ഷി അമ്മയുടെ വയറ്റില്‍ നിന്നും പുറത്തേക്ക് വന്നത്. രണ്ടു മക്കളുടെ അമ്മയായ എയ്ഞ്ചലിന്റെ ആദ്യത്തെ പ്രസവം സാധാരണവും രണ്ടാമത്തേത് ശസ്ത്രക്രിയ വഴിയുമായിരുന്നു. കടുത്ത രക്തസമ്മര്‍ദം ഉള്ളതിനാൽ മൂന്നാമത്തേത് കുറച്ചു ശ്രദ്ധ വേണ്ടതാണെന്ന് ഡോക്ട മുന്നറിയിപ്പു നല്‍കിയിരുന്നു.
ഒരു വ്ളോഗറാണ് എയ്ഞ്ചല്‍. എന്തായാലും സന്തോഷവാനമായി ജനിച്ച സുലിവന്‍ ഇപ്പോള്‍ അഞ്ചും മൂന്നും വയസ്സുള്ള സഹോദങ്ങളുമായി വീട്ടിലുണ്ട്. അവന്‍ ഇപ്പോഴും അതേപടി സന്തോഷവാനാണെന്നാണ് എയ്ഞ്ചല്‍ പറയുന്നത്. വലിയ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല സദാപ്രസന്നവാന്‍ തന്നെ.
Read More : Health News