ചൂട് ഏറ്റവും അധികമാകുന്ന മാസമാണ് ഏപ്രിൽ. അതിനാൽത്തന്നെ ചൂടുകാല രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഏപ്രിൽ മാസത്തിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
∙ സൂര്യാഘാതം ഒഴിവാക്കാൻ ശ്രമിക്കുക. പുറത്തിറങ്ങുമ്പോൾ സൂര്യരശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കാതെ നോക്കണം. ശരീരത്തിൽ സൺസ്ക്രീൻ ലോഷൻ പുരട്ടിയശേഷം പുറത്തിറങ്ങുക.
∙ ഇടയ്ക്കിടെ ഉണ്ടാകുന്ന വേനൽമഴ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. പുതുമഴ നനഞ്ഞ് രോഗങ്ങൾ ക്ഷണിച്ചു വരുത്തേണ്ട. ഈ സമയത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക.
∙ജലജന്യ രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം ശീലമാക്കിയവർ പ്രത്യേകം ശ്രദ്ധിക്കണം. ചൂടേറി വരുന്ന കാലമായതിനാൽ ഇറച്ചി വിഭവങ്ങൾ കഴിവതും പരിമിതപ്പെടുത്താം.
∙വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ ഒഴിവാക്കുകയാണ് ഉത്തമം. ടൈഫോയ്ഡിനുള്ള പ്രതിരോധ കുത്തിവയ്പ് നല്ലതാണ്. മഞ്ഞപ്പിത്തത്തിനും ചിക്കൻ പോക്സിനും എതിരെ കരുതലെടുക്കണം.
∙അവധിക്കാലമായതിനാൽ കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. കുട്ടികളെ കളിക്കാൻ വിടുമ്പോൾ കരുതൽ എടുക്കുക.
∙ചൂടേറി വരുന്നതു ശരീരത്തിലെ താപനിലയും വ്യത്യാസപ്പെടുത്തും. മദ്യപാനം ശീലമാണെങ്കിൽ അതു പരിമിതപ്പെടുത്താൻ ശ്രമിക്കുക. പകൽ സമയങ്ങളിലെ മദ്യപാനം നിർജലീ കരണത്തിനും അതുവഴി പലവിധ രോഗങ്ങൾക്കും കാരണമാകാം.
Read More : Health Tips