Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായവർക്കു നൽകാം പാലും പാലുൽപ്പന്നങ്ങളും

milk-products

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾക്ക് ഇടയ്ക്കിടെ പുറം വേദനയോ നട്ടെല്ലിനു വേദനയോ ഉണ്ടാകാറുണ്ടോ? എല്ലുകൾക്ക് സാന്ദ്രത കൂടുതൽ ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ പാൽ, തൈര്, പാൽക്കട്ടി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊള്ളൂ. പറയുന്നത് ഇന്ത്യൻ വംശജയായ ഗവേഷക ഉൾപ്പെട്ട പഠനസംഘമാണ്.

പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യുമെന്ന് ബോസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏജിങ് റിസേർച്ചിലെ ശാസ്ത്രജ്ഞയായ ശിവാനി സാഹ്നിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

32 മുതൽ 81 വയസ്സുവരെ പ്രായമുള്ള 1522 പുരുഷന്മാരിലും 1104 സ്ത്രീകളിലും നടത്തിയ ഈ പഠനം ബോൺ ആൻഡ് മിനറല്‍ ഡെൻസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

പാലുൽപ്പന്നങ്ങളുമായി എല്ലുകൾക്കുള്ള ബന്ധമറിയാൻ ക്വാണ്ടിറ്റേറ്റീവ് കംപ്യൂട്ടഡ് ടോമോഗ്രഫി (QCT) പരിശോധന നടത്തി. സ്ത്രീകളിൽ പ്രത്യേകിച്ച് ഒരു ഫലവും കണ്ടില്ല. എന്നാൽ പുരുഷന്മാരിൽ പാലുൽപ്പന്നങ്ങളുടെ  ഉപയോഗം എല്ലുകളുടെ സാന്ദ്രത കൂട്ടുന്നതായി കണ്ടു. അൻപതു വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതൽ ഫലം കണ്ടത്

പ്രായമായില്ലേ ഇനി പാലും തൈരുമൊന്നും വേണ്ട എന്നിനി പറയേണ്ട. പ്രായമായവർ വീട്ടിലുണ്ടെങ്കിൽ പാലും തൈരും ഒക്കെ കൊടുക്കാൻ വീട്ടമ്മമാരും ശ്രദ്ധിക്കുമല്ലോ.

Read More : Health News