തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചതു ചികിൽസാ പിഴവാണെന്ന ഭർത്താവായ ഡോക്ടറുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യസെക്രട്ടറി നിർദേശിച്ചു. ആർസിസിയിലെ തന്നെ ഡോക്ടർമാരുടെ സംഘമാണ് അന്വേഷിക്കുക.
മരിച്ച ഡോ.മേരി റെജിയുടെ ഭർത്താവും ഡോക്ടറുമായ റെജി ജേക്കബാണ് സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചത്.
ആർസിസിയിലെ ഡോക്ടർമാരുടെ പടലപ്പിണക്കം മൂലം ഉണ്ടായെന്നു പറയുന്ന ചികിൽസാ പിഴവ്, അനാസ്ഥ, ചികിൽസാനിഷേധം, തെറ്റായ റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയാണ് ആരോപണങ്ങൾ.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനടപടിക്കും ഒരുങ്ങുകയാണു ഭർത്താവായ ഡോക്ടർ.
Read More : ആരോഗ്യവാർത്തകൾ