മൈഗ്രേന് എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍. കൊടിഞ്ഞി എന്നും ചെന്നികുത്ത് എന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്.തലയോട്ടിക്ക് പുറത്തുള്ള രക്തധമനികള്‍ വികസിക്കുന്നതാണ് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണം.
മൈഗ്രേന്‍ രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സ്വയം കുത്തിവയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന് മൈഗ്രേന്‍ ഭീകരതയില്‍ നിന്നു രക്ഷയാകുന്നു. തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്നലുകളെ ബ്ലോക്ക് ചെയ്തു മൈഗ്രേന്റെ ആധിക്യം കുറയ്ക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇത് വേദന ക്രമാതീതമായി കുറയ്ക്കുന്നു.
മൈഗ്രേന്‍ മൂലം കഷ്ടത അനുഭവിച്ചിരുന്ന 250പേര്‍ക്ക് ഈ മരുന്ന് പരീക്ഷിച്ചതില്‍ മുപ്പതു ശതമാനം ആളുകള്‍ക്ക് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. മൈഗ്രേന് ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും ഫലപ്രദമായത് ഈ കണ്ടെത്തലാണെന്നാണ് നിഗമനം.
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൈഗ്രേന്‍ ഏറ്റവുമധികം കാണപ്പെടുന്നത്. പ്രമേഹരോഗികളുടെല ഇൻസുലിൻ പോലെ സ്വയം കുത്തിവയ്ക്കാന്‍ സാധിക്കുന്നതാണ് ഈ മരുന്ന്. മൈഗ്രേനു ചികിത്സകള്‍ നടത്തിയിട്ടും ഫലം കാണാതെ പോയ ആളുകളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ എല്ലാവർക്കും ഇത് ഫലം ചെയ്തു.
അടിക്കടി വന്നുകൊണ്ടിരുന്ന മൈഗ്രേന്റെ ഇടവേള ഇതോടെ ക്രമാതീതമായി കുറഞ്ഞെന്നു കണ്ടെത്തി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ പലതരത്തിലാണ് മൈഗ്രേന്‍ കാണപ്പെടുന്നത്. മാസത്തില്‍ നാലു മുതല്‍ ഒൻപതു വട്ടം വരെ ചിലർക്ക് മൈഗ്രേന്‍ വരാറുണ്ട്. ചിലര്‍ക്ക് കടുത്ത തലവേദന ആണെങ്കില്‍ മറ്റു ചിലര്‍ക്ക് കണ്ണിനു കാഴ്ച നഷ്ടമാകുന്ന പോലെ തോന്നുക, ഛര്‍ദി, തലചുറ്റല്‍ എന്നിവയെല്ലാം ഉണ്ടാകും.
ഓരോരുത്തരിലും ഓരോ രീതിയിലാണ് മൈഗ്രേന്‍ എത്തുക എന്നതും ഇതിന്റെ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു. Erenumab എന്നാണ് മരുന്നിന്റെ പേര്. തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്നലുകളെ തടയുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. പരീക്ഷണങ്ങള്‍ വിജയമായതോടെ ഇതിപ്പോള്‍ യുകെ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് മരുന്ന് കണ്ടെത്തിയ കമ്പനി. ലോകവിപണിയിലും ഈ മരുന്ന് വൈകാതെ എത്തുമെന്നു പ്രതീക്ഷിക്കാം.
Read More : Health News