Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹിതരാണോ; എങ്കില്‍ ചർമാർബുദം നേരത്തേ കണ്ടെത്താം

melanoma

ചർമാർബുദം നേരത്തേ കണ്ടെത്തുന്നതും വിവാഹജീവിതവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിവാഹിതരായ ആളുകളെ അപേക്ഷിച്ചു മെലനോമ അല്ലെങ്കില്‍ സ്കിന്‍ കാന്‍സര്‍ കണ്ടെത്തുന്നതില്‍ അവിവാഹിതര്‍ ഒരല്‍പം പിന്നിലാണെന്നാണ് ഈ പഠനം പറയുന്നത്.

വളരെ വിചിത്രമായ കാരണങ്ങളാണ് ഈ പഠനത്തില്‍ ഇവര്‍ പറയുന്നത്. വിവാഹിതരായവർ പങ്കാളിയില്‍ ഉണ്ടാകുന്ന ചെറിയ ചര്‍മപ്രശ്നങ്ങള്‍ പോലും വേഗത്തില്‍ കണ്ടെത്തുകയും ഉടനടി ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നു എന്നാണ് ഈ പഠനം പറയുന്നത്. അതേസമയം അവിവാഹിതര്‍ സുഹൃത്തുക്കളോ ബന്ധുക്കളോ പറയുമ്പോഴോ മറ്റുമാകും തൊലിപ്പുറത്തെ നിറമാറ്റം കണ്ടെത്തുക.

പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌ ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ മറ്റുമാകാം. ഇത് വേഗത്തില്‍ കണ്ടെത്തുന്നതില്‍ വിവാഹിതരാണ് മുന്നിലെന്ന് പഠനം പറയുന്നു. 

സ്കിന്‍ കാന്‍സറില്‍ ഏറ്റവുമധികം അപകടകരമായതാണ് മെലനോമ.  അമേരിക്കയില്‍ മാത്രം 52,000 ആളുകളില്‍ നടത്തിയ പഠനത്തില്‍  47% സ്കിന്‍ കാന്‍സറും നേരത്തെ കണ്ടെത്തിയത് വിവാഹിതരാണ്. അതേസമയം അവിവാഹിതരുടെ കണക്കു 43%  ആണ്. 39% വിവാഹമോചനം നേടിയവരും 32% പങ്കാളി മരണപെട്ടവരോ ആണ്. 

ഇങ്ങനെ നോക്കിയാല്‍ വിവാഹിതരാണ് രോഗം കണ്ടെത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതുപോലെ ഇവര്‍ പിന്നെയുള്ള ചികിത്സയിലും മറ്റും കൂടുതല്‍ ശ്രദ്ധയും നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. എന്തായാലും വിചിത്രവാദങ്ങള്‍ ആണെങ്കില്‍ കൂടി ഈ പഠനം പറയുന്നതില്‍ ചില സത്യങ്ങള്‍ ഉണ്ടെന്നു ഗവേഷകര്‍ തറപ്പിച്ചു പറയുന്നു.

Read More : Health News