അമേലിയ എല്‍ഡ്രഡ് എന്ന ഏഴ് വയസ്സുകാരി ഒരു നല്ല നര്‍ത്തകിയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന അവളുടെ ജീവിതം മാറിമറിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു.
ഇടതുകാലില്‍ തുടയെല്ലില്‍ പത്തുസെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമറിന്റെ രൂപത്തിലാണ് വിധി അവളെ തോൽപ്പിക്കാനെത്തിയത്. എല്ലിനെ ബാധിക്കുന്ന കാന്‍സറായ osteosarcoma, or osteogenic sarcoma ആയിരുന്നു അമേലിയയ്ക്ക്. കീമോതെറപ്പി കൊണ്ടു ഫലമില്ലെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ അവളുടെ കാലിന്റെ ഒരു ഭാഗം നീക്കം ചെയ്യണമെന്നു മാതാപിതാക്കളെ അറിയിച്ചു.
ശസ്ത്രക്രിയ നടത്തിയാല്‍ ഭാവിയില്‍ കുട്ടിക്ക് സ്വാഭാവികമായ ചലനശേഷി ഉണ്ടാകുമോ എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇതിനു പ്രതിവിധിയായി നീക്കം ചെയ്യേണ്ട കാലിന്റെ നടുഭാഗം നീക്കം ചെയ്തു താഴെയും മുകളിലുമുള്ള ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കാൽപ്പാദം തിരിച്ചാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇപ്പോള്‍ അമേലിയയുടെ കണംകാല്‍ ഭാഗത്തിനു താഴെയായി കൃത്രിമകാലുകള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കും. അമേലിയ ആരോഗ്യവതിയായി കഴിഞ്ഞാല്‍ അവള്‍ക്കു സാധാരണ പോലെ നൃത്തം ചെയ്യാനും ഓടാനും കളിക്കാനുമെല്ലാം സാധിക്കും.
കുട്ടികളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ വിഭാഗങ്ങളില്‍ ഒന്നാണ് Osteosarcoma. തുടയെല്ല്, കണംകാല്‍ എന്നിവയിലാണ് ഇത് കൂടുതലും ബാധിക്കുന്നത്. കീമോതെറപ്പി അല്ലെങ്കില്‍ ശസ്ത്രക്രിയയാണ് ഇതിന്റെ ചികിത്സ. Rotationplasty എന്നാണ് ഇതിനു പറയുന്നത്. ഇതിന്റെ ഭാഗമായി കാലിന്റെ താഴ്ഭാഗം 180 ഡിഗ്രി തിരിക്കുകയും കണംകാല്‍ പിറകുവശത്തേക്ക് ചരിക്കുകയും ചെയ്യാറുണ്ട്.
ബിര്‍മിങ്ഹാം ആശുപത്രിയിലായിരുന്നു അമേലിയയുടെ ചികിത്സ. നീന്തല്‍, നൃത്തം, ജിംനാസ്റ്റിക് തുടങ്ങി എല്ലാത്തിലും അമേലിയ മിടുക്കിയായിരുന്നെന്ന് അമ്മ പറയുന്നു. ഭാവിയെക്കുറിച്ച് വലിയ വലിയ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന അമേലിയയുടെ ഇപ്പോഴത്തെ മോഹം ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നും പാരാലിംപിക്സില്‍ പങ്കെടുക്കണം എന്നുമാണ്.
Read More : Health News