മധ്യപ്രദേശിലെ ഒരു കുഗ്രാമത്തിലെ സോഹയില്‍ ഷാ എന്ന പതിമൂന്നുകാരനെ ആ ഗ്രാമവാസികള്‍ ഒന്നടങ്കം കാണുന്നത് ഹനുമാന്‍ സ്വാമിയുടെ അവതാരമായാണ്. കാരണം ഈ ബാലന്റെ പിന്‍ഭാഗത്തായി കട്ടിയേറിയ രോമം വളര്‍ന്നിറങ്ങി ഒരു വാലുപോലെ നീളമുള്ളതായി രൂപപ്പെട്ടിരിക്കുകയാണ്. സോഹയിലിന്റെ ഈ പ്രത്യേകത മൂലം അവനെ ഗ്രാമീണര്‍ വിളിക്കുന്നത് ബജ്റങ്കി ബായിജന്‍ എന്നാണ്. സോഹയിലിനു എന്തോ അദ്ഭുതകഴിവുകള്‍ ഉണ്ടെന്നാണ് അവിടുത്തുകാരുടെ വിശ്വാസം.
സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല അടുത്ത ഗ്രാമങ്ങളില്‍ നിന്നു പോലും സോഹയിലിനെ കാണാനും അനുഗ്രഹം വാങ്ങാനും ജനങ്ങള്‍ എത്താറുണ്ട്. വരുന്നവരെല്ലാം ബാലന് കാണിക്കയായി പഴങ്ങളും മറ്റും കൊണ്ടുവരുന്നുമുണ്ട്. സോഹയിലിനു പഠിക്കുന്ന സ്കൂളില്‍ പോലും ആരും വഴക്കു പറയുമെന്ന് ഭയക്കേണ്ട. ദൈവകോപം ഉണ്ടാകുമെന്ന് ഭയന്ന് എല്ലായിടത്തും വലിയ പരിഗണനയാണ്.
എന്തുകൊണ്ടാണ് സോഹയിലിന് ഇത്തരത്തില്‍ ഒരു രൂപം ഉണ്ടായതെന്നതിനു ഡോക്ടർമാര്‍ക്കും ഉത്തരമില്ല. ലഭിക്കുന്ന ഈ സ്നേഹവും പരിഗണയും താന്‍ ആസ്വദിക്കുന്നുണ്ടെന്നാണ് സോഹയില്‍ പറയുന്നത്. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം തേടാനായി പലരും തന്റെ കാല്‍ക്കല്‍ വീഴുന്നുണ്ട്. അതില്‍ എല്ലാ ജാതിക്കാരും ഉണ്ട്.
ഈ വാലു മൂലം വേറെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല– സോഹയില്‍ പറയുന്നു. സോഹയില്‍ ജനിച്ച ശേഷം കുടുംബത്തില്‍ സന്തോഷവും സമാധാനവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സോഹയിലിന്റെ മുത്തശ്ശന്‍ പറയുന്നു. മുസ്ലിം മതം പിന്തുടരുന്നവര്‍ ആണെങ്കിലും ഹിന്ദു മതത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു
സോഹയിലിനു ലഭിച്ച വാല് ഒരു അനുഗ്രഹമാണ് എന്നു തന്നെയാണ് സോഹയിലിന്റെ മാതാപിതാക്കളും പറയുന്നത്. അതുകൊണ്ടുതന്നെ ഈ വാല് നീക്കം ചെയ്യുന്നതിനെ കുറിച്ചു ചിന്തിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
Read More: Health News