Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയിൽ ഫോണിൽ സമയം ചെലവിടുന്നവർ സൂക്ഷിക്കുക

moblile-use

രാത്രി പത്തു മണിക്കു ശേഷവും ഫോൺ താഴെവയ്ക്കാത്ത ആളാണോ നിങ്ങൾ? അതോ രാത്രിയിലും ടിവി കണ്ടിരിക്കുന്ന ആളോ? അങ്ങനെ ആണെങ്കിൽ നിങ്ങൾ വിഷാദം ബാധിച്ചവരോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരോ ആയിരിക്കാൻ സാധ്യത ഏറെയെന്നു പഠനം.

ബൈപോളാർ ഡിസോർഡർ അല്ലെങ്കിൽ ന്യൂറോട്ടിസിസം ബാധിച്ചതിന്റെ സൂചനയാകാം രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ വ്യാപരിക്കുന്നതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മധ്യവയസ്കരായ 91,000 പരിൽ ഗ്ലാസ്ഗോ സർവകലാശാലാ ഗവേഷകർ പഠനം നടത്തി. ധരിക്കാവുന്ന മോണിറ്ററുകൾ ഉപയോഗിച്ച് ഇവരുടെ ജൈവഘടികാരത്തിൽ (body clock) ഉണ്ടാകുന്ന മാറ്റം അളന്നു. 

പലർക്കും ഉറക്കം ശരിയായി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അർധരാത്രിയിലും ഫെയ്സ്ബുക്കിൽ നോക്കുന്നവരാണിവർ. പഠനത്തിൽ പങ്കെടുത്തവരിൽ നാലിലൊന്നു പേരും അബ്നോർമൽ ആയിരുന്നു. ഇവരിൽ ആറു ശതമാനത്തിലധികം പേർ വിഷാദം ബാധിച്ചവരും 11 ശതമാനത്തിലധികം പേർക്കും ബൈപോളാർ ഡിസോർഡർ ഉള്ളവരും സന്തോഷമില്ലാത്തവരുമായിരുന്നു.

രണ്ടോ മൂന്നോ ദിവസം ശരിയായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽതന്നെ അതു നമ്മുടെ മാനസിക നിലയെയും ചിന്താശേഷിയെയുമൊക്കെ ബാധിക്കാം. 

ശരീരത്തിനു  വിശ്രമം ആവശ്യമാണ് എന്നതു മറക്കാതിരിക്കുക. രാത്രി വൈകിയും മൊബൈൽഫോൺ ഉപയോഗിക്കുന്ന ശീലം വേണ്ടെന്നു വയ്ക്കാൻ നമുക്കു സാധിക്കണം. രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ വിഷാദരോഗിയായി മാറാൻ ഏറെ താമസം ഉണ്ടാകില്ലെന്ന് ദി ലാൻസെറ്റ് സൈക്യാട്രി പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Read More : Health News