ടൂത്ത് പേസ്റ്റിനു ശ്വാസകോശരോഗങ്ങളെ തടയാൻ കഴിയുമോ ? കഴിയുമെന്നാണ് മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിബാക്ടീരിയൽ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നതത്രേ.
വായ്ക്കുള്ളില്‍ രോഗാണുക്കള്‍ വളരാതിരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ എല്ലാ ടൂത്ത് പേസ്റ്റിലുമുണ്ട്. ഇതാണ് ഇവിടെയും രക്ഷയാകുന്നത്. Triclosan എന്ന വസ്തുവാണ് ടൂത്ത് പേസ്റ്റില്‍ കീടാണുക്കളെ തുരത്താന്‍ സഹായകമാകുന്നത്. ഇത് ആന്റിബയോട്ടിക് ആയTobramycin നുമായി ചേരുമ്പോഴാണ് ശ്വാസ കോശ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്നത്. Cystic fibrosis ( CF) എന്നറിയപ്പെടുന്ന ശ്വാസകോശരോഗത്തില്‍ നിന്നാണ് ഇത് സംരക്ഷണം നല്‍കുന്നത്.
ഓരോ വര്‍ഷവും 2,500- 3,500 ആളുകള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതിനു കാരണമാകുന്നPseudomonas Aeruginosa എന്ന ബാക്ടീരിയയെയാണ് ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഈ വസ്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നത്. ജനതികമായ പകരുന്ന ഒരു രോഗമാണ് CF. ഇതുണ്ടായാല്‍ രോഗിയുടെ ശ്വാസകോശത്തില്‍ കഫം ക്രമാതീതമായി അടിയും. ഇത് അണുക്കള്‍ പെരുകാന്‍ കാരണമാകും. പ്രതിരോധശേഷി കൂടിയ ഈ അണുക്കളെ കൊല്ലുന്നത് ഏറെ ശ്രമകരമായ സംഗതിയാണ്. ഇവയ്ക്കു കട്ടിയേറിയ ഒരു ബയോഫിലിം സംരക്ഷണവലയമുണ്ട്. ആന്റിബയോട്ടിക്കുകള്‍ പോലും പലപ്പോഴും ഇവിടെ ഉപകാരപ്പെടുന്നില്ല. ഈ അവസരത്തിലാണ് ക്രിസ് വാട്ടറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ഗവേഷണം ഉപകാരമാകുന്നത്.
40 വര്‍ഷത്തോളമായി സോപ്പുകളിലും മേക്കപ്പ് സാധനങ്ങളിലും ഉപയോഗിക്കുന്ന വസ്തുവാണ് ഈ Triclosan. ഇതിന്റെ ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍. ഇതിന്റെ അമിതോപയോഗം അടുത്തിടെ FDA വിലക്കിയിരുന്നു. എന്തായാലും ടൂത്ത് പേസ്റ്റിലെ Triclosan അണുക്കളെ കൊല്ലുന്നതില്‍ വിജയകരമാണെന്നു തന്നെയാണ് കണ്ടെത്തല്‍.
Tobramycin ആണ് CF രോഗത്തിന് എതിരെ ഉപയോഗിക്കുന്ന മരുന്ന്. എങ്കില്‍പ്പോലും ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ട് ഇത് ശ്വാസകോശരോഗങ്ങള്‍ ഇല്ലായ്മ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയം.
ദിവസവും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്തത് കൊണ്ടുമാത്രം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുന്നില്ല എന്ന് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ക്രിസ് വാട്ടര്‍ തന്നെ പറയുന്നു. CF രോഗികളുടെ തുടര്‍ ചികിത്സയ്ക്കും പലതരത്തിലെ ബയോഫിലിം അണുബാധകളെ പ്രതിരോധിക്കുന്നതിനും ഈ കണ്ടെത്തല്‍ സഹായകമാകുമെന്നു തന്നെയാണ് ഗവേഷകരുടെ നിഗമനം.
Read More : Health News