Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു രോഗമാണോ ഡോക്ടർ?

gaming-disorder

ഗെയിമിങ് ഡിസോഡർ - ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ രോഗങ്ങളുടെ പട്ടികയിലെ പുതിയ രോഗമാണിത്. ഗെയിം ഭ്രാന്തൻമാർ എന്ന് ആലങ്കാരികമായും ഗെയിം അഡിക്ട് എന്നു സാമൂഹികപരമായും പറയുന്ന സ്ഥിതിവിശേഷമാണ് ലോകാരോഗ്യ സംഘടന മാനസിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ‌‌

ഗെയിമിങ് ഡിസോഡർ ചികിൽസ ആവശ്യമുള്ള ഒരു തകരാറാണെന്നു പ്രഖ്യാപിച്ചതിലൂടെ മാനസികാരോഗ്യത്തെ സംബന്ധിച്ച പുതിയ ആശങ്കകൾ ഉയരുകയാണ്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ പതിനൊന്നാം പതിപ്പിലാണു ഗെയിമിങ് ഡിസോഡർ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഓൺലൈൻ, ഓഫ്‍ലൈൻ എന്നിങ്ങനെ രണ്ടു തരത്തിലാണു ഗെയിമിങ് ഡിസോഡർ. ഓൺലൈൻ, ഓഫ്‍ലൈൻ ഗെയിമുകളോടുള്ള അഡിക്‌ഷനും അനുബന്ധ പ്രശ്നങ്ങളും അടങ്ങിയതാണു ഗെയിമിങ് ഡിസോഡർ. വിഡിയോ ഗെയിം കളിക്കുന്നതിനു ലോകാരോഗ്യ സംഘടന എതിരാണ് എന്നല്ല ഇതിന്റെ അർഥം. ദൈനംദിന കാര്യങ്ങൾ പോലും മാറ്റിവച്ചു കൊണ്ടു സ്ഥിരമായി ഗെയിം കളിക്കുന്നതിനു പ്രാധാന്യം നൽകുന്നതും ഗെയിം കളിക്കുന്നതു മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്കു നയിക്കുകയും വ്യക്തിത്വത്തെ മാറ്റിമറിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണു ഗെയിമിങ് ഡിസോഡർ.

Read More : Health News