Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞൾ കാൻസർ ചികിത്സാരംഗത്ത് ഫലപ്രദം

turmeric

മഞ്ഞളിൽ നിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ കാൻസർ ചികിത്സാരംഗത്ത് ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഐഐടി ഗുവാഹത്തി പ്രഫസറും കാൻസർ മരുന്ന് ഗവേഷകനുമായ പ്രഫ. അജയ് ബി. കുന്നുമ്മക്കര. കോട്ടയം എംജി സർവകലാശാലയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുർകുമിന്റെ ജീവശാസ്ത്രപരമായ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ശേഷി കുട്ടുന്നതിനും വേണ്ടി ജെംസിറ്റബൈൻ സംയോജിപ്പിച്ചുള്ള മരുന്ന് അജയ് ബി. കുന്നുമ്മക്കര വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നാനോ ടെക്നോളജി കാൻസർ മരുന്ന് ഗവേഷണത്തിനും ചികിത്സയ്ക്കും ഉപയോഗിക്കാം എന്നതു സംബന്ധിച്ചു വിശദമായ ചർച്ച നടന്നു.

എംജി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ പോർ നാനോ സയൻസ് ാൻഡ് നാനോ ടെക്നോവജി വിഭാഗം 'നാനോ ചെയർ പ്രഫസർഷിപ്' നൽകി അജയിനെ ആദരിച്ചു.

Read More: Health News