Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷത്തോടെ കഴിഞ്ഞ ഈ ദമ്പതികള്‍ വേര്‍പിരിയുന്നു; കുഞ്ഞിന്റെ ആരോഗ്യത്തിനായി

coulpe-divorce

മക്കളുമൊത്ത് സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിച്ചിരുന്നവർ, പക്ഷേ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ ടെക്സാസ് സ്വദേശികളായ ജേക്കിന്റെയും മരിയയുടെയും മുന്നിൽ വിവാഹമോചനം അല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു.  

സാധാരണ ദമ്പതികള്‍ക്കിടയിലെ പോലെ ഇവര്‍ക്കിടയില്‍ വിവാഹമോചനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളൊന്നുമില്ല. പക്ഷേ ജന്മനാബുദ്ധിവളര്‍ച്ചയില്ലാത്ത മകളുടെ ചികിത്സയ്ക്കു വേണ്ടി വേർപിരിഞ്ഞേ മതിയാകൂ എന്ന അവസ്ഥ വന്നതോടെ  ഈ തീരുമാനത്തിലെത്തുകയായിരുന്നു. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ആറും രണ്ടും വയസ്സുള്ള രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഇവര്‍.  

ഇവരുടെ ആറുവയസ്സുകാരി മകള്‍ ബ്രയിട്ടന്‍ ജന്മനാ ബുദ്ധിക്കുറവുള്ള കുട്ടിയാണ്. Wolf-Hirschhorn syndrome എന്ന അപൂര്‍വമായ ജനതികരോഗമാണ് കുട്ടിക്ക്. ഇരുപത്തിനാല് മണിക്കൂറും ശ്രദ്ധ നല്‍കേണ്ട രോഗം. ഒന്ന് കണ്ണു തെറ്റിയാല്‍പ്പോലും അപകടം സംഭവിക്കാം. 

കുട്ടിയുടെ ചികിത്സയ്ക്കായി ചെലവിടേണ്ട വലിയ തുകയ്ക്കായി ആരോഗ്യവകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചതോടെയാണ് വിവാഹമോചനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന തീരുമാനത്തിൽ ഇവര്‍ എത്തിയത്. ഇതോടെ ജോലിയില്ലാത്ത മരിയ സിംഗിള്‍ മദര്‍ ആകും. ഇത് മെഡിക്കല്‍ സുരക്ഷ കുഞ്ഞിനു ലഭിക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു ജേക്കിന്റെ കുടുംബത്തിനു മെഡിക്കല്‍ സുരക്ഷ ഉണ്ട്. പക്ഷേ കുഞ്ഞിന്റെ ചികിത്സയ്ക്ക് അത് തികയുന്നില്ലെന്നാണു ഇവര്‍ പറയുന്നത്. 

Read More : Health News