Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മര്‍ദത്തിനു കഴിക്കുന്ന ഈ മരുന്ന് കാന്‍സറിന് കാരണമാകും; മുന്നറിയിപ്പുമായി എഫ്ഡിഎ 

tablets Representative Image

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില അവശ്യമരുന്നുകളില്‍ മാരകമായ അളവില്‍ കാര്‍സിനോജന്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. ഇതിനെതിരെ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും നല്‍കുന്ന മരുന്നുകളിലാണ് ഇത് കണ്ടെത്തിയത്. അമേരിക്കയില്‍ തന്നെ മൂന്നു കമ്പനികള്‍ ഈ മരുന്നുകളുടെ ഇറക്കുമതി ഇപ്പോള്‍തടഞ്ഞിട്ടുണ്ട്. Valsartan എന്ന വസ്തു അടങ്ങിയ മരുന്നുകളാണ് ഇത്തരത്തില്‍ ബാന്‍ ചെയ്തിരിക്കുന്നത്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും നല്‍കുന്ന മരുന്നുകളിലാണ് ഇത് കണ്ടുവരുന്നത്‌.

എന്നാല്‍ Valsartan അടങ്ങിയ എല്ലാത്തരം മരുന്നുകളും നിരോധിക്കുമെന്ന് ഇതിനര്‍ഥമില്ലെന്ന് എഫ്ഡിഎ ഡയറക്ടര്‍ ജാനെറ്റ് വുഡ്കോക്ക് പറഞ്ഞു. സുരക്ഷാനടപടികള്‍ പാലിക്കാത്തവ മാത്രമാണ് നിരോധിക്കുന്നത്. ഹുമന്‍ കാര്‍സിനോജന്‍ അടങ്ങിയ N-nitrosodimethylamine (NDMA) കണ്ടന്റ് ഉള്ളവ മാത്രമാണ് ഈ മുന്നറിയിപ്പില്‍ ഉള്ളത്. 

ചൈനയിലെ സീജിയാൻങ് ഹുവാഹൈ ഫാര്‍മസ്യൂട്ടിക്കല്‍ ആണ് ഈ മരുന്നുകളെല്ലാം നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ Valsartan അടങ്ങിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളോട് തങ്ങളുടെ മരുന്ന് നിര്‍മfച്ചിരിക്കുന്നത് ഈ കമ്പനി അല്ലെന്നd ഉറപ്പുവരുത്താന്‍ എഫ്ഡിഎ  അവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും സംശയങ്ങളുള്ള രോഗികള്‍ ഉടന്‍ തന്നെ തങ്ങളുടെ ഫാര്‍മസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.  

അടിയന്തരജീവന്‍രക്ഷാമരുന്നിന്റെ കൂട്ടത്തിലാണ് ഃalsartan ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു മരുന്ന് ലഭ്യമാകുന്നതു വരെ രോഗികള്‍ ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണമെന്നാണു നിഷ്കര്‍ഷിച്ചിട്ടുള്ളത്. കാന്‍സര്‍ രോഗത്തിനു കാരണമാകുന്ന വസ്തുവാണ് കാര്‍സിനോജന്‍.

Read More : Health News