Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മകന്റെ അവസാന ആഗ്രഹം സാധിക്കാൻ ഒന്നു വരാമോ അച്ഛാ

monisha

അർബുദം ബാധിച്ച് മരണം മുന്നിൽക്കണ്ടു കഴിയുന്ന മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ സാധിക്കാതെ ഒരമ്മ. തന്റെ അച്ഛനെ ഒന്നു കാണണമെന്നാണ് ആ മകൻ അമ്മയോടു പറഞ്ഞത്. എന്നാൽ തങ്ങളെ ഉപേക്ഷിച്ചുപോയ അനീഷ് എന്ന ആ അച്ഛന്റെ ഫോൺ നമ്പർ പോലും കയ്യിലില്ലാത്തതിനാൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട് ആ വിവരം അറിയിക്കാൻ ശ്രമിക്കുകയാണ് നിസ്സഹായയാ ആ അമ്മ. തിരുവനന്തപുരം സ്വദേശിയായ മോനിഷയാണ് മകന്റെ ആവസാന ആഗ്രഹം ആയിരിക്കുമോ എന്നറിയാത്ത ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയിൽ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? 

ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്റെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz. 

പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷൻ -നും.

Read More : Health News