നമ്മൾ കഴിക്കുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ അടങ്ങിയിരിക്കുന്നെന്ന വാർത്ത ഏവരെയും ഞെട്ടിച്ചതായിരുന്നു. അതിനുശേഷം ദിനംപ്രതി ഫോർമാലിൻ അടങ്ങിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്ന വാർത്തകളും വരുന്നുണ്ട്. ഇങ്ങനെ പോയാൽ കേരളത്തിൽ ജീവിക്കാൻതന്നെ പ്രയാസമാണെന്നു ഫെയ്സ്ബുക്കിൽ പോസറ്റു ചെയ്ത ഒരു വിഡിയോയിൽ പറയുകയാണ് പാർവതി ഷോൺ. പാർവതിയുടെ വാക്കുകൾ...
' ഇങ്ങനെ പോയാൽ ഈ നാട്ടിൽ എന്തു കഴിച്ച് ജീവിക്കും? ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്നു തീരുമാനിച്ചാൽ അത് ഈ കേരളത്തിൽ നടക്കും. ഈ കേരളത്തിൽ ജീവിക്കുക പ്രയാസമാണ്. കുട്ടികൾക്ക് എന്തു കൊടുക്കും? പച്ചക്കറിയോ പഴമോ തുടങ്ങി പോഷകാഹാരം നിറഞ്ഞ ഒന്നും കുട്ടികൾക്ക് കൊടുക്കാൻ കഴിയില്ല. എല്ലാത്തിലും വിഷം. ഇതൊന്നും പരിശോധിക്കാതെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വെറുതേ ഇരിക്കുകയാണെന്നും പാർവതി വിഡിയോയിൽ ആരോപിക്കുന്നു. ഇവരുടെ സപ്പോർട്ട് ഇല്ലാതെ ഇത്രയും വിഷം ഇതിലൊന്നും കലരില്ല.
നമ്മുടെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കിൽ ചക്കയോ മാങ്ങയോ കപ്പോയെ ഒക്കെ വീട്ടിൽ കൃഷി ചെയ്യണം. അമ്മമാർ ഭക്ഷണകാര്യത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ കുട്ടികളെ ആരോഗ്യമുള്ളവരാക്കി വളർത്തിയെടുക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യം കൂട്ടി മൂന്നുനേരം കുട്ടിക്ക് നൽകുമ്പോൾ ഓർക്കുക, നാം വിഷമാണ് ഉരുളയാക്കി നൽകിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷ്യമന്ത്രിക്കുമെതിരെ കേസ് ഫയൽ ചെയ്യണമെന്നും പാർവതി പറയുന്നു. കേരളത്തിൽ ഇനി ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ ഇത്തരം നീചപ്രവർത്തികൾക്കെതിരെ നമ്മൾ ശബ്ദമുയർത്തണം."
Read More : Health Tips