ഇടയ്ക്കെങ്കിലും എക്കിള്‍ വരാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ചിലർക്ക് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിൾ വരാം. കറന്റ് ന്യൂറോളജി ആൻഡ് ന്യൂറോസയൻസ് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഒരു മിനിറ്റിൽ 4 മുതൽ 60 തവണവരെ എക്കിൾ വരാം. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എക്കിൾ വരും. കുറച്ചു കഴിയുമ്പോൾ അത് താനേ പോകും. അല്പസമയം ശ്വാസം പിടിച്ചിരുന്നാൽ എക്കിൾ പോകും.
രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും (Present hiccups) ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും (Interactable hiccups) വന്നാൽ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രത്യേക രോഗാവസ്ഥകളുടെ സൂചനകളാവാം അവ. വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും മറ്റുള്ളവരോട് ഇടപെടുന്നതിനെയും ഉറക്കത്തെപ്പോലും ബാധിക്കും.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ കയറിയ ഒരു എക്കിൾ ഉണ്ട്. അയോവയിലെ ഒരു കൃഷിക്കാരന് തുടർച്ച യായി 69 വർഷവും ഒൻപതു മാസവും ആണ് എക്കിൾ വന്നത്.
ഡയഫ്രത്തിന്റെ ചുരുങ്ങൽ (contraction) മൂലമാകാം എക്കിൾ വരുന്നത്. വോക്കൽ കോർഡുകൾക്കിടയ്ക്കുള്ള glottis അടഞ്ഞുപോകുന്നതു മൂലം ശ്വസനം പൂർണമാകാത്തതു കൊണ്ടുമാകാം. എക്കിൾ ഒരു involuntary പ്രവർത്തനം ആണ്. നമ്മൾ വിചാരിച്ചാൽ അത് തടയാനാകില്ല. അത് നമ്മുടെ നിയന്ത്രണത്തിലുമല്ല.
ധാരാളം ഭക്ഷണം വയറു നിറയെ കഴിക്കുന്നതു മൂലമോ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതു മൂലമോ എക്കിൾ വരാം. ഉത്കണ്ഠയോ സമ്മർദ്ദമോ ഉണ്ടെങ്കിലും വരാം. മദ്യപാനം, പുകവലി, എരിവ് കൂടിയ ഭക്ഷണം ഇവ മൂലവും എക്കിൾ വരാമെന്ന് ഗവേഷകർ പറയുന്നു.
വിട്ടുമാറാത്ത എക്കിളിന് കാരണം മറ്റു പലതുമാവാം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ (pulmonary embolisms) മൂലം എക്കിൾ ഉണ്ടാകാം. ചില മരുന്നുകളും എക്കിൾ വരാൻ കാരണമാകും. collar bone, breast bone ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന sternoclavicular joint ന് ഉണ്ടാകുന്ന സന്ധിവാതം ആകാം ചിലപ്പോൾ വിട്ടുമാറാത്ത എക്കിളിന് കാരണം.
Baclofen, gabapentn മുതലായ മരുന്നുകളും എക്കിൾ മാറാൻ ചില ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യുന്നതായി പഠനം നടത്തിയ ഡോ. സ്റ്റാനിയ റോസ്, മാത്യു വോഡ്സിയാക് ഇവർ പറയുന്നു. ശ്വാസനത്തിൽ ഉൾപ്പെട്ട phrenic nerve ന് ഉണ്ടാകുന്ന തടസ്സവും പഠനവിധേയമാക്കി. പഞ്ചസാരത്തരികൾ വിഴുങ്ങുക, ഹിപ്നോട്ടിസ്, അക്യുപങ്ചർ മുതലായവയും എക്കിളിന് പരിഹാരമാകും.
വിട്ടുമാറാത്ത എക്കിൾ ചികിത്സിക്കാൻ ശരിയായ നിർദേശങ്ങൾ ഒന്നുമില്ലെന്ന് ഗവേഷകർ പറയുന്നു. ന്യൂറോളജി, ഗാസ്ട്രോ എൻട്രോളജി, പൾമണോളജി, പ്രാഥമിക പരിചരണം ഈ വിഭാഗങ്ങള്‍ എല്ലാം ചേർന്ന ഒരു ചികിത്സയാണ് എക്കിളിന് വേണ്ടതെന്ന് ലയോള സർവകലാശാല ഗവേഷകരുടെ പഠനം നിർദേശിക്കുന്നു.
Read More : Health News